കാളിദാസിനും കിട്ടിയോ തേപ്പ്? - വീഡിയോ വൈറൽ ആകുന്നു

ബുധന്‍, 14 ഫെബ്രുവരി 2018 (15:12 IST)

ഇന്ന് പ്രണയിക്കുന്നവരുടെ ദിവസമാണ്. തങ്ങളുടെ പ്രണയദിനം ആഘോഷമാക്കാൻ വ്യത്യസ്തമായ വഴികളാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. കൂട്ടത്തിൽ വെറൈറ്റി ഐറ്റവുമായി നടൻ കാളിദാസും എത്തിയിരിക്കുകയാണ്. കാമുകനെ സഹോദരനായി കണ്ട് ഒഴിവാക്കുന്ന പെൺകു‌ട്ടിക‌ൾക്കുള്ള മറുപടിയുമായിട്ടാണ് കാളിദാസ് എത്തിയത്. ഇതിന് കാളി കൂട്ടുപിടിക്കുന്നത് സ്വന്തം അമ്മയേയും. 
 
പ്രിന്ദർശന്റെ അക്കരെയക്കരെയിലെ ഒരു രംഗമാണ് കാളിദാസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. സിനിമയിൽ ശ്രീനിവാസൻ നടിയായ പാർവതിയോട് ഇഷ്ടം തുറന്നു പറയുന്ന സീനാണിത്. ' സ്നേഹത്തിന് ഒരു അർത്ഥം മാത്രമേയുള്ളോ? നിങ്ങളെ ഞാൻ എന്റെ സഹോദരനെ പോലെയാണ് കണ്ടത്' എന്നാണ് പാർവതി പറയുന്നത്. 
 
ഇതിന് ശ്രീനിവാസൻ നൽകുന്ന മറുപടിയാണ് കിടിലൻ 'കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാർ എന്നു പറഞ്ഞ് സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഏർപ്പാടാണ്. എന്നാലും എന്നോടിത് വേണ്ടായിരുന്നു എന്നാണ് ശ്രീനിവാസൻ പറയുന്നത്. ഒടുവിൽ കാളിദാസനും തേപ്പ് കിട്ടിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏതായാലും സംഭവം കളറായിട്ടുണ്ട്.
 

#happyvalentinesday

A post shared by Jayaram (@kalidas_jayaram) onഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

ഇന്നോളം എഴുതപ്പെട്ട കാവ്യാഭാവനകൾ എല്ലാം പ്രണയത്തെ കുറിച്ചുള്ളതായിരുന്നു. പ്രണയത്തെ ...

news

പ്രണയദിനത്തിൽ ആരാധകർക്ക് ഡിക്യുവിന്റെ വക സർപ്രൈസ്!

ഇന്ന് പ്രണയിക്കുന്നവരുടെ ദിനം. ഈ പ്രണയദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനമാണ് ദുൽഖർ സൽമാൻ ...

news

ഒടുവിൽ അതും സംഭവിച്ചു! - പ്രിയ അഡാറ് നായിക തന്നെ!

പ്രിയ പ്രകാശ് വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അഡാര്‍ ലൗവിലൂടെ തരംഗമായ പ്രിയ ...

news

മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ കൂടുതൽ ഇഷ്ടം? - പ്രിയയെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ

ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ ഹിറ്റായ നായികയാണ് പ്രിയ പ്രകാശ് വാര്യർ. ...

Widgets Magazine