അഡാറ് നായിക പ്രിയയ്ക്കെതിരെ പൊ‌ലീസിൽ പരാതി

ബുധന്‍, 14 ഫെബ്രുവരി 2018 (11:08 IST)

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിലെ നായികമാരിൽ ഒരാളാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ആദ്യഗാനം സോഷ്യൽ മീഡിയയിലും യുട്യൂബിലും തരംഗമായതോടെ പ്രിയയും വൈറലാവുകയായിരുന്നു. ഇപ്പോഴിതാ, പ്രിയക്കെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി. 
 
മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയയ്ക്കെതിരെ ഒരു പറ്റം മുസ്ലീം യുവാക്കള്‍ ചേര്‍ന്ന് എത്തി പരാതി നൽകിയത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുമ്പോൾ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് ഇവരുടെ അവകാശവാദം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ പ്രിയക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
 
പരാതി സ്വീകരിച്ചെങ്കിലും പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റിപ്പബ്‌ളിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനുള്ളില്‍ അറിയാവുന്ന ഒരു പാട്ടാണിത് എന്ന് മനസ്സിലാക്കാതെയാണ് ഹൈദരാബാദിലുള്ള മുസ്ലീം യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. 
 
ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച പാട്ടിനെതിരെ പരാതി നല്‍കുന്നതിലൂടെ ചുളുവിൽ പ്രശസ്തിയാകാനുള്ള ലക്ഷ്യമായിരിക്കാം ഇതിനു പിന്നിലുള്ള ചേതോവികാരം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആദ്യ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പല്ലിശ്ശേരിക്കെതിരെ നിയമനടപടിക്കൊരുങ്ങി സുജ കാർത്തിക

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ...

news

ബസ് ചാർജ് വർധിപ്പിച്ചു; മിനിമം ചാർജ് 8 രൂപയാക്കി, സമരവുമായി മുന്നോട്ട് തന്നെയെന്ന് ബസ് ഉടമകൾ

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് ഏഴിൽ നിന്ന് എട്ട് രൂപയാക്കി ...

news

ബസ് ചാർജ് വർധിപ്പിക്കും; മിനിമം ചാർജ് 8 രൂപ

ബസുകളിലെ മിനിമം ചാര്‍ജ്‌ എട്ടു രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാർ തീരുമാനം. ...

news

പാകിസ്ഥാൻ കശ്മീർ ആക്രമിച്ചപ്പോൾ നെഹ്റു ആർ എസ് എസിന്റെ സഹായം തേടിയിരുന്നു: ഉമാ ഭാരതി

യുദ്ധ സാഹചര്യമുണ്ടായാൽ സൈന്യത്തിന് ആറുമാസവും ആർഎസ്എസിനു മൂന്നു ദിവസവും മതി ...

Widgets Magazine