നെഞ്ചത്ത് കരിങ്കല്ല് കയറ്റി വച്ച് തന്നിട്ട്,അറിയാത്ത പോലെ ചിരിച്ചു നില്‍ക്കുന്നത് കണ്ടില്ലേ.. സിനിമ ഏതെന്ന് മനസ്സിലായോ ? വിശേഷങ്ങളുമായി നിര്‍മ്മല്‍ പാലാഴി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 മെയ് 2023 (15:26 IST)
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത 'കഠിന കഠോരമീ അണ്ഡകടാഹം'എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നിര്‍ണായകമായ ഒരു രംഗം ചിത്രീകരിച്ച ശേഷം പകര്‍ത്തിയ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ട് നടന്‍ നിര്‍മ്മല്‍ പാലാഴി പറഞ്ഞത് ഇങ്ങനെ.

'ഈ ചിരിച്ചു കെട്ടിപിടിച്ചു നില്‍ക്കുന്നതിന്റെ തൊട്ടു മുന്നേ വരെ ഞങ്ങളിലും സിനിമ കണ്ട ആളുകളിലും നെഞ്ചത്ത് കരിങ്കല്ല് കയറ്റി വച്ച് തന്നിട്ട് എഴുതിയ ഹര്‍ഷാദിക്കയും സവിധാനം ചെയ്ത മുഹസിനും കൂടെ വന്ന് ഒന്നും അറിയാത്ത പോലെ ചിരിച്ചു നില്‍ക്കുന്നത് കണ്ടില്ലേ.... കഠിനം തന്നെ'-നിര്‍മ്മല്‍ പാലാഴി കുറിച്ചു.
ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് 'കഠിന കഠോരമീ അണ്ഡകടാഹം'.ഏപ്രില്‍ 21നാണ് ചിത്രം റിലീസ് ചെയ്തത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :