തല്ലുമാലയിലെ റാപ്പറില്‍ നിന്നും മീന്‍ കാരനിലേക്ക്...സ്വാതിദാസ് എന്ന ആര്‍ട്ടിസ്റ്റിനെ അറിയുമോ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ഏപ്രില്‍ 2023 (10:10 IST)
ഗായകനും നടനുമാണ് സ്വാതി ദാസ്.തല്ലുമാലയിലെ റാപ്പറില്‍ നിന്നും 'കഠിന കഠോരമീ അണ്ഡകടാഹം'ത്തിലെ മീന്‍ കാരനിലേക്ക് എത്തുമ്പോള്‍ സ്വാതിദാസ് എന്ന ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അത് നിസാരമായിരുന്നു എന്നാണ് സംവിധായകന്‍ മുഹ്‌സിന്‍ പറയുന്നത്.

'തല്ലുമാലയിലെ റാപ്പറില്‍ നിന്നും മീന്‍ കാരനിലേക്ക് ഒത്തിരി ദൂരം ഉണ്ട്.. പക്ഷെ സ്വാതിദാസ് എന്ന ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അത് നിസാരമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.. ഏത് കഥാപാത്രത്തിനേയും അതിന്റെ ഡൈവേഴ്‌സിറ്റിക്ക് അനുസരിച്ച് മോള്‍ഡ് ചെയ്യുക എന്നുള്ളത് ഒരു ആര്‍ട്ടിസ്റ്റിന് മാത്രം സാധിക്കുന്ന ഒന്നാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വതിദാസ് പ്രഭു നല്ലൊരു ആര്‍ട്ടിസ്റ്റാണ്.'-മുഹ്‌സിന്‍ കുറിച്ചു.
ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിരയുണ്ട്.
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :