ജീത്തു ജോസഫിന്റെ മിസ്‌റ്റർ റൗഡിയായി കാളിദാസ് ജയറാം?

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:43 IST)

ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം എത്തുന്നു എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. കാളിദാസ് തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതു. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് കാളിദാസ് ഫേസ്‌ബുക്ക് പേജിലൂടെ പറയുകയും ചെയ്‌തിരുന്നു.
 
എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ജീത്തു ജോസഫ്-കാളിദാസ് കൂട്ടുകെട്ടിൽ ഇറങ്ങാൻ പോകുന്ന ചിത്രത്തിന്റെ പേരാണ്. ജീത്തു തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് 'മിസ്‌റ്റർ റൗഡി' എന്നാണ്. ഈ മാസം ഒമ്പതിന് ചിത്രീകരണം ആരംഭിക്കാൻ പോകുന്ന 'മിസ്‌റ്റർ റൗഡി'യുടെ പ്രധാന ലൊക്കേഷൻ  എറണാകുളമായിരിക്കും. ചിത്രത്തിൽ കാളിദാസിന്റെ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്.
 
ഷെബിൻ ബെൻസൺ, ഗണപതി, വിഷ്‌ണു ഗോവിന്ദൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മംഗലശ്ശേരി നീലകണ്ഠന്‍ ആള്‍ക്കൂട്ടത്തെ കണ്ട് ഞെട്ടി, പിന്നീട് നടന്നത്....

മോഹന്‍ലാലിന്‍റെ കരിയറില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു ‘ദേവാസുരം’. ആ ...

news

വിക്കനായ വക്കീലായി ദിലീപ്, ഒന്നിലും കുലുങ്ങാതെ ജനപ്രിയൻ- ചിത്രീകരണം തുടങ്ങി

ബി ഉണ്ണി കൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ...

news

കാവ്യയെ അവന്മാർ പച്ചയ്ക്ക് തെറി പറഞ്ഞു, സെറ്റിലിട്ട് തന്നെ എട്ടിന്റെ പണി കൊടുത്ത് ദിലീപും സംഘവും!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ദിലീപ്-കാവ്യ. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ ...

news

വിവാഹം കഴിഞ്ഞ് അമ്മയായാൽ ഇതൊന്നും പാടില്ലേ?; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കനിഹ

നടിമാരിൽ പലരും സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നത് പതിവാണ്. കനിഹയും ഇത്തരത്തിലുള്ള ...

Widgets Magazine