പൃഥ്വിരാജ് എന്ന വൃത്തികെട്ടവൻ ഒരു മിഠായി പോലും എനിയ്ക്ക് മേടിച്ച് തന്നില്ല... ഇനി ആഷിഖ് : ജയസൂര്യ

വളരെ രസകരമായ രീതിയിൽ ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുന്ന കാര്യത്തിൽ മുൻനിരയിലാണ് നടൻ ജയസൂര്യ. കാര്യഗൗരവമുള്ള കാര്യത്തെയും ഹാസ്യത്തിന്റെ രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളു. ജയസൂര്യയും കുഞ്ചാക്കോ ബോബനും നായകരാകുന്ന പുതിയ ചിത്രത്തിലൂടെ ജയസൂര്യ വീണ്ടും പാട്

aparna shaji| Last Modified വെള്ളി, 27 മെയ് 2016 (10:04 IST)
വളരെ രസകരമായ രീതിയിൽ ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുന്ന കാര്യത്തിൽ മുൻനിരയിലാണ് നടൻ ജയസൂര്യ. കാര്യഗൗരവമുള്ള കാര്യത്തെയും ഹാസ്യത്തിന്റെ രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളു. ജയസൂര്യയും കുഞ്ചാക്കോ ബോബനും നായകരാകുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പാട്ടു പാടുകയാണ്. ഇക്കാര്യം അറിയിച്ച് കൊണ്ട് ജയസൂര്യ ഇട്ട പോസ്റ്റിനെ കുറിച്ചാണ് പറയുന്നത്.

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ ഇപ്പോള്‍ പാടിയിരിയ്ക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യക്കൊപ്പം കുഞ്ചാക്കോ ബോബനും അമല പോളും പ്രധാന വേഷത്തിലെത്തുന്നു. ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

"പാവാട " എന്ന ചിത്രത്തിനു വേണ്ടി "മുത്താണ് ജോയി.. നമ്മുടെ സ്വത്താണ് ജോയി "... എന്ന ഒരു പാട്ട് ഞാൻ പാടിയിരുന്നു " പൃഥിരാജ് എന്ന വൃത്തികെട്ടവൻ ഒരു മിഠായി പോലും എനിയ്ക്ക് മേടിച്ച് തന്നില്ല... (വീട്ടില് മക്കളാണെങ്കിൽ രാജുമാമൻ gift ആയിട്ട് ഇപ്പോ വരുo എന്ന് പറഞ്ഞ് ഒരേ നിപ്പ് തുടങ്ങിയതാ.. മക്കളിപ്പോ വലുതായി) .ദാ ഇതുപോലെ ഷാജഹാനും പരീക്കുട്ടീടെ producer ആഷിഖ്,, ഈ പടത്തിൽ പാടാൻ പറഞ്ഞു.... ഞാൻ പാടി... പടവും, പാട്ടും...ഹിറ്റായാൽ അമേരിയ്ക്കാവിലേയ്ക്ക് ticket ഒക്കെ offer ചെയ്തിട്ടുണ്ട്... ഹിറ്റായി കഴിയുമ്പോ അവിടെ വെള്ളപ്പൊക്കം ആണെന്നൊക്കെ പറയോ ആവോ.. എന്തായാലും സിനിമയും, പാട്ടുമൊക്കെ നിങ്ങൾക്ക് ഇഷ്ടാവട്ടെ.... mr. Gopi sunder നിങ്ങൾക്കുള്ള നന്ദിയുടെ പൂചെണ്ടുകൾ ഞാൻ ഉടനെ വീട്ടിൽ എത്തിയക്കുന്നതാണ് ....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :