5-6 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം, നേടിയത് 35 കോടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (11:14 IST)
വിപിന്‍ ദാസ് സഹ-രചനയും സംവിധാനവും നിര്‍വഹിച്ച ജയ ജയ ജയ ജയ ഹേ ഒക്ടോബര്‍ 28നാണ് പ്രദര്‍ശനത്തിന് എത്തിയത്.ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

5-6 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ഇതുവരെ 35 കോടിയിലധികം കളക്ഷന്‍ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

6 ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും ജിസിസിയിലും നിന്നുമായി 25 കോടിയാണ് 'ജയ ജയ ജയ ജയ ഹേ' നേടിയെന്ന് ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :