കണ്ണ് നനയിച്ചു. കയ്യടിപ്പിച്ചു..!'ജയ ജയ ജയ ജയ ഹേ' കണ്ട് സംവിധായക ഇന്ദു വി.എസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (11:12 IST)
ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ജയ ജയ ജയ ജയ ഹേ' പ്രദര്‍ശനം തുടരുന്നു. വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം തന്റെ കണ്ണു നനയിപ്പിച്ചു എന്ന് സംവിധായക ഇന്ദു വി.എസ്.

'ജയ ജയ ജയ ജയ ഹേ!
ഒന്നും പറയാനില്ല, കണ്ണ് നനയിച്ചു. കയ്യടിപ്പിച്ചു..!

നന്ദിയുണ്ട് സൂര്‍ത്തുക്കളെ നന്ദിയുണ്ട്. ബേസില്‍ ജോസഫ്, വിപിന്‍ ദാസ് ,ലക്ഷ്മി വാര്യര്‍.പിന്നെ.. ജയേ.. Darshana Rajendran താങ്കള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ആ കലാപരുപാടി, ഉള്ള് നിറയ്ക്കുന്ന ഊര്‍ജ്ജം തരുന്ന ആ പഞ്ച്, അതിനി ഇവിടെ ഉണ്ടാവും. പ്രതിരോധത്തിന്റെ പല രൂപത്തിലും ഭാവത്തിലും..'-ഇന്ദു വി.എസ്

കുറിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :