നാളെ നടക്കുന്ന പൊങ്കാലയില്‍ ഹരിത ചട്ടം പൂര്‍ണ്ണമായും പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ശുചിത്വമിഷന് അഭ്യര്‍ത്ഥിച്ചു. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കുവാനും സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കണം. പൊങ്കാല അര്‍പ്പിക്കുവാനുള്ള സാധനങ്ങള്‍ കഴിയുന്നതും തുണി സഞ്ചികളില്‍ കൊണ്ടു വരണം, പ്ലാസ്റ്റിക് ക്യാരി...