ജഗതിയുടെ മകളെ ഷോണ്‍ കെട്ടിയത് ലവ് ജിഹാദ് ഒന്നുമല്ല, മാമ്മോദീസ മുക്കിയത് ജഗതി പറഞ്ഞിട്ട്: പി.സി.ജോര്‍ജ്

രേണുക വേണു| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (20:26 IST)

മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെ വിവാഹം കഴിച്ചിരിക്കുന്നത് മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജാണ്. പാര്‍വതി ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ്. ഷോണിന്റെ കുടുംബമാകട്ടെ അടിയുറച്ച ക്രൈസ്തവ വിശ്വാസികളും. വിവാഹ ശേഷം പാര്‍വതി മതം മാറിയിരുന്നു. ഭര്‍ത്താവിന്റെ മതമായ ക്രൈസ്തവ മതത്തിലേക്ക് മാമ്മോദീസ മുങ്ങി അംഗമാകുകയാണ് പാര്‍വതി ചെയ്തത്. ഇതേ കുറിച്ച് പി.സി.ജോര്‍ജ് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ മകനും ജഗതിയുടെ മകളും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പാര്‍വതിയെ മതം മാറ്റിയത് ലവ് ജിഹാദ് അല്ല എന്നുമാണ് മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തില്‍ പി.സി.ജോര്‍ജ് പറയുന്നത്.

' ഞാന്‍ ബിഷപ്പിനെ കാണുകയും വിവാഹം നടത്താം എന്നേല്‍ക്കുകയും ചെയ്തു. ഉണ്ടാകുന്ന കുട്ടികളെ ക്രിസ്ത്യാനികള്‍ ആയി വളര്‍ത്തിക്കൊള്ളാം എന്ന് ഷോണ്‍ കത്ത് നല്‍കണം എനാണ് അച്ചന്‍ പറഞ്ഞത്. ആ സമയത്താണ് മാണിയച്ചന്‍ എന്നെ വിളിക്കുന്നത്. പാര്‍വതിയെ മാമോദ്ദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കല്‍ വന്നിരുന്നു, താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചന്‍ പറഞ്ഞു. പക്ഷേ ഇത് ഞാന്‍ അറിഞ്ഞ സംഭവം ആയിരുന്നില്ല. ജഗതി എന്നോട് പറഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞാല്‍ എവിടെയാ താമസിക്കുന്നത് എന്ന് ജഗതി തന്നോട് ചോദിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ ആണ് എങ്കില്‍ പെണ്ണിനെ ക്രിസ്ത്യാനിയാക്കണം. ഇവിടെ ആണ് എങ്കില്‍ മതം മാറണ്ടായിരുന്നു, അല്ലെങ്കില്‍ തെമ്മാടിക്കുഴിയില്‍ എന്റെ കൊച്ചിനെ അടക്കേണ്ടി വരും എന്നും ജഗതി പറഞ്ഞു. ആരും അറിയാതെയായിരുന്നു ജഗതി മകളുടെ മാമ്മോദീസ നടത്തിയത്,' പി.സി.ജോര്‍ജ് പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :