പഴശ്ശിരാജ,ദി പ്രീസ്റ്റ് തുടങ്ങി മമ്മൂട്ടിയുടെ പുഴു വരെ,അനുഭവസമ്പത്തുമായി പുഴുവിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (09:00 IST)

മമ്മൂട്ടിയുടെ പുഴു ഒരുങ്ങുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം. വൈകാതെ തന്നെ സിനിമ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആകുമെന്ന് പ്രതീക്ഷിക്കാം. പുഴു ടീമിലെ അണിയറപ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയാണ് നിര്‍മ്മാതാക്കള്‍.ബേബി പണിക്കരാണ് പുഴുവിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.ദി പ്രീസ്റ്റ് , പഴശ്ശിരാജ, 1983, ആക്ഷന്‍ ഹീറോ ബിജു, മലര്‍വാടി ആര്‍ട്‌സ് ക്ലബ് , തട്ടത്തിന്‍ മറയത്ത്, തിര, ഒരു വടക്കന്‍ സെല്‍ഫി , ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം ഇപ്പോള്‍ മഹാവീര്യര്‍ എന്ന ചിത്രത്തില്‍ എത്തിനില്‍ക്കുകയാണ്.

'ഒരു സിനിമയെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്ന സംവിധാന മേഖലയുടെ നെടുന്തൂണ്‍- ചീഫ് അസോസിയേറ്റ് ഡയറക്ടര്‍! സിനിമയുടെ ആത്മാവിനെ ഉള്‍ക്കൊണ്ട് താന്‍ സഹകരിക്കുന്ന ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ ബേബി പണിക്കരാണ് പുഴുവിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. വളരെ അനായാസമായി സംവിധാന പ്രക്രിയ പ്രാവര്‍ത്തികമാക്കുന്ന നൈപുണ്യമുള്ള കലാകാരനാണ് ബേബി. വിജി തമ്പി, ഹരിഹരന്‍, അനില്‍ ബാബു തുടങ്ങിയ ഒരു പിടി നല്ല സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച് തന്റെ സിനിമ ജീവിതത്തെ മികവുറ്റ അനുഭവങ്ങളാല്‍ ബേബി അവിസ്മരണീയമാക്കി.

ദി പ്രീസ്റ്റ് , പഴശ്ശിരാജ, 1983, ആക്ഷന്‍ ഹീറോ ബിജു, മലര്‍വാടി ആര്‍ട്‌സ് ക്ലബ് , തട്ടത്തിന്‍ മറയത്ത്, തിര, ഒരു വടക്കന്‍ സെല്‍ഫി , ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം ഇപ്പോള്‍ മഹാവീര്യര്‍ എന്ന ചിത്രത്തില്‍ എത്തിനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പുഴുവിന്റെ മുന്നോട്ടുള്ള യാത്രയുടെ മാറ്റുകൂട്ടുന്നു'- പുഴു ടീം കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :