കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (15:16 IST)
'തഗ് ലൈഫ്' എന്ന ചിത്രത്തിനുവേണ്ടി കമല്‍ഹാസന്‍ സംവിധായകന്‍ മണിരത്നവുമായി ഒന്നിക്കുകയാണ്.മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ദുല്‍ഖര്‍ സല്‍മാനും ജയം രവിയും സിനിമയില്‍ നിന്നും പിന്‍മാറി.
ജയം രവിയുമായി അടുത്ത ബന്ധമുള്ള നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്,ജയം രവി 'തഗ് ലൈഫില്‍' നിന്ന് മാറി.തന്റെ മറ്റ് രണ്ട് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരക്കിലാണ്. 2024-ല്‍ മൂന്ന് റിലീസുകള്‍ കൂടി നടത്താനാണ് ജയം രവി പദ്ധതിയിടുന്നത്. അതിനാല്‍, ജയം രവി 'തഗ് ലൈഫിന്റെ' ഭാഗമല്ല.
കമല്‍ഹാസനെ കൂടാതെ തൃഷ, ഗൗതം കാര്‍ത്തിക്, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, നാസര്‍, അഭിരാമി, പങ്കജ് ത്രിപാഠി എന്നിവരും തഗ് ലൈഫില്‍ ഉണ്ട്. 'തഗ് ലൈഫിന്റെ' അടുത്ത ഷെഡ്യൂള്‍ അടുത്ത ആഴ്ച ആരംഭിക്കും.