സൗബിന്‍ ഷാഹിറിന്റെ പോസ്റ്റിന് മലയാളത്തില്‍ ചോദ്യവുമായി നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, 'ഇരുള്‍' റിലീസിനൊരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (17:08 IST)

സൗബിനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുള്‍. ചിത്രത്തിലെ ട്രെയിലര്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ ഇതിനു മുമ്പ് ദുരൂഹത നിറഞ്ഞ ഒരു ചോദ്യമായി സൗബിന്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു.ഈ ദുരൂഹതയ്ക്ക് ഉത്തരം കണ്ടെത്തൂ എന്നാണ് നടന്‍ ആരാധകരോട് ചോദിച്ചത്. ചിത്രത്തിന് ഉത്തരം താന്‍ പറയട്ടെ എന്നു പറഞ്ഞുകൊണ്ട് സിനിമയില്‍ അഭിനയിച്ച നടി ദര്‍ശന രാജേന്ദ്രന്‍ എത്തിയതോടെ ആരാധകര്‍ക്കും ആവേശമായി.

സൗബിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറഞ്ഞു. ഒടുവില്‍ 'ഫോണ്‍ എ ഫ്രണ്ട് ചെയ്യാമോ' എന്ന് മലയാളത്തില്‍ ചോദിച്ചുകൊണ്ട് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം വീണ്ടും അക്കൗണ്ടും എത്തി.

ഡാര്‍ക്ക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇരുള്‍.നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :