ഫഹദ് ഫാസിലിന്റെ 'ഇരുള്‍' നെറ്റ്ഫ്‌ലിക്‌സിലേക്ക് ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (17:02 IST)

ഫഹദ് ഫാസിലിന്റെ ഇരുള്‍ നെറ്റ്ഫ്‌ലിക്‌സിലേക്ക്.സൗബിന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി മൂന്ന് കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു ചെറിയ ചിത്രമാണിത്. അതിനാല്‍ തന്നെ സിനിമ

നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.നിര്‍മ്മാതാക്കള്‍ നിന്ന് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ലെങ്കിലും നെറ്റ്ഫ്‌ലിക്‌സുമായി അവര്‍ കരാറൊപ്പിട്ടു എന്നാണ് പുതിയ വിവരം.


നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മിസ്റ്ററി-ത്രില്ലര്‍ ആണ്.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

മഹേഷ് നാരായണനൊപ്പം ഫഹദ് ഫാസില്‍ ഒന്നിച്ച 'സി യു സൂണ്‍' നേരത്തെ ഒ.ടി.ടി ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :