കല്ല്യാണ പ്രായമായി, കാത്തിരിക്കട്ടെ; നയൻസിനോട് വിഘ്‌നേഷ്

വെള്ളി, 18 മെയ് 2018 (14:33 IST)

ലേഡി സൂപ്പർസ്‌റ്റാർ നയൻസിന്റെ പ്രണയം ഏറെ വിവാദമായിരുന്നതാണ്. എന്നാൽ സംവിധായകൻ വിഘ്‌നേഷ് ശിവനും നയൻസും തമ്മിലുള്ള പ്രണയം ആരാധക ഹൃദയത്തെ വേദനപ്പെടുത്തിയിരുന്നു. ഇരുവരും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ആരാധകർക്ക് കാര്യം പിടികിട്ടിയത്. വിഘ്‌നേഷിന്റെ നാനും റൗഡി താൻ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയത് നയൻസ് ആയിരുന്നു.
 
തുടക്കത്തിൽ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ വന്ന ഫോട്ടോകളും മറ്റുമാണ് ഇവർ പ്രണയത്തിലാണെന്ന സൂചന നൽകിയത്. നയൻസ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'കൊലമാവ് കോകില' എന്ന ചിത്രത്തിലെ പാട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചത്. എന്നാൽ പട്ടിന് ശേഷമുള്ള വിഘ്നേഷിന്റെ ഇൻസ്‌റ്റാഗ്രാം പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
"എനിക്ക് കല്ല്യാണ പ്രായമായി കാത്തിരിക്കട്ടൈയന്ന് ചോദിച്ചുകൊണ്ടാണ് വിഘ്‌നേഷ് പോസ്‌റ്റ് ആരംഭിച്ചത്." നേരത്തെ ഒരു പൊതുപരിപാടിയിൽ പേരെടുത്തു പറയാതെ വിഘ്‌നേഷിനെ പ്രതിസുര വരൻ എന്ന് നയൻസ് വിശേഷിപ്പിച്ചിരുന്നു. ഇനി ആരാധകരുടെ കാത്തിരിപ്പ് ഇവരുടെ വിവാഹത്തിന് വേണ്ടിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

"എപ്പോഴാണെന്ന്" ചോദിച്ചവർക്ക് മറുപടിയുമായി അഞ്ജലി മേനോൻ

പൃഥ്വിരാജ്, നസ്രിയ നസീം, പാർവതി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ജലി മേനോൻ ...

news

ഖാലിദ് റഹ്മാന്‍ ചിത്രം സെപ്റ്റംബറില്‍ ആരംഭിക്കും; പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി

പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി പ്രേക്ഷകരിലേക്ക്. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ...

news

കൂളാണ് എപ്പോഴും റായ് ലക്ഷ്മി

പതിനേഴ് വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ് സിനിമയിലൂടെ റായ് ലക്ഷ്മി സിനിമ ലോകത്തേക്ക് ...

news

ഇതാണ് മരണമാസ്... ചിയാന്‍ വിക്രമിന്‍റെ ‘സാമി സ്ക്വയര്‍’ മോഷന്‍ പോസ്റ്റര്‍ ഒന്നുകണ്ടുനോക്കൂ...

തമിഴ് സംവിധായകന്‍ ഹരി ഒരു കഥ പറയുന്നത് മണിക്കൂറില്‍ 500 കിലോമീറ്റര്‍ സ്പീഡിലാണ്. ...

Widgets Magazine