ഇതിലും വലിയ നാണക്കേടുണ്ടോ? മമ്മൂക്ക ഫാൻസിനെ പറയിപ്പിക്കാനായിട്ട്; ഇക്കയുടെ ശകടത്തിന്റെ വിവാദ ടീസർ റിമൂവ് ചെയ്തു!

Last Modified ബുധന്‍, 12 ജൂണ്‍ 2019 (11:00 IST)
താരാരാധന പ്രമേയമായ സിനിമകള്‍ മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. രസികൻ, വൺ‌വേ ടിക്കറ്റ്, മോഹൻലാൽ തുടങ്ങിയ ചിത്രങ്ങളെല്ലാം അക്കൂട്ടത്തിൽ പെടും. മോഹന്‍ലാല്‍ ആരാധികയായ നായികയുടെ കഥ പറയുന്ന ചിത്രമായിരുന്നു സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍.

ഇതിന് പിന്നാലെയാണ് മമ്മൂട്ടി ആരാധകരുടെ കഥയുമായി ഇക്കായുടെ ശകടം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ സിനിമയുടെ പിതിയ ടീസറിൽ മമ്മൂട്ടിയെ പുകഴ്ത്തുകയും മോഹൻലാലിനെ അപമാനിക്കുകയുമാണ് അണിയറ പ്രവർത്തകർ ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ, സംഭവം വിവാദമായതോടെ ടീസർ യുട്യൂബിൽ നിന്നും റിമൂവ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മോഹൻലാൽ ആരാധകർ മാത്രമല്ല, മമ്മൂട്ടി ആരാധകരും ടീസറിനെതിരാണ്. മമ്മൂക്കയെ ആണിഷ്ടമെങ്കിലും മോഹൻലാലിനെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ലെന്നും ഇക്ക ഫാൻസിനെ കൂടി പറയിപ്പിക്കാനാണ് ഇതെന്നാണ് ഇക്കൂട്ടർ പറയുന്നത്.

മോഹന്‍ലാലിനെ സോഹന്‍ലാല്‍ ആക്കി അധിക്ഷേപിക്കുന്ന ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. കടുത്ത മമ്മൂട്ടി ആരാധകനായ അയ്യപ്പന്‍ പശ്ചിമ ബംഗാളില്‍ നിന്ന് ടാക്‌സിയുമായി കൊച്ചിയില്‍ എത്തുന്നതാണ് സിനിമയുടെ പ്രമേയം.

നവാഗതനായ പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഡൊമിനിക് തൊമ്മിയാണ് മമ്മൂട്ടി ആരാധകനായ അയ്യപ്പനെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :