മമ്മൂട്ടിയുടെ ആ 7 സിനിമകളാണ് ദുല്‍ക്കറിന്‍റെ പാഠപുസ്തകങ്ങള്‍ !

Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (16:11 IST)
നാലുപതിറ്റാണ്ടുകാലമായി മലയാള സിനിമയിലെ ഒന്നാമന്‍ സ്ഥാനം നിലനിര്‍ത്തിയിരിക്കുന്ന മഹാനടന്‍ മമ്മൂട്ടിയുടെ കരിയറും സിനിമകളും ഓരോ ദിവസവും പഠനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. എങ്കില്‍ മകനും യുവസൂപ്പര്‍താരവുമായ ദുല്‍ക്കര്‍ സല്‍മാന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങള്‍ ഏതൊക്കെയായിരിക്കും?

ഏതൊരു മലയാളിയെയും പോലെ ദുല്‍ക്കര്‍ സല്‍മാനും ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടിച്ചിത്രം അമരമാണ്. ആ സിനിമയില്‍ മമ്മൂട്ടി കാഴ്ചവച്ച പ്രകടനം എക്കാലത്തെയും റഫറന്‍സ് ആണ്. ഒരു നായികയുടെ അച്ഛനായി അഭിനയിക്കാന്‍ അക്കാലത്ത് മമ്മൂട്ടി കാണിച്ച ചങ്കൂറ്റമാണ് ദുല്‍ക്കറിനെ പ്രധാനമായും ആകര്‍ഷിക്കുന്നത്.

ലോഹിതദാസിന്‍റെ തന്നെ തിരക്കഥയിലൊരുങ്ങിയ തനിയാവര്‍ത്തനം ആണ് ദുല്‍ക്കറിന്‍റെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു മമ്മൂട്ടിച്ചിത്രം. ഭ്രാന്തില്ലെങ്കിലും സമൂഹം വിരിക്കുന്ന ചിലന്തിവലയില്‍ അകപ്പെട്ടുപോകുന്ന ബാലന്‍ മാഷിനെ ഒരിക്കലും മറക്കാനാവില്ലെന്നാണ് ദുല്‍ക്കര്‍ പറയുന്നത്.

കാണുമ്പോഴൊക്കെയും ആവേശമേറുന്ന സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടിയുടെ പ്രിയപ്പെട്ട സിനിമകള്‍ ഏതൊക്കെയെന്ന് ഓര്‍ക്കുമ്പോള്‍ ദുല്‍ക്കറിന്‍റെ മനസില്‍ ആ വടക്കന്‍‌പാട്ടുകഥയും അതിലെ ചതിയനല്ലാത്ത ചന്തുവുമുണ്ട്.

ബഷീറിന്‍റെ പ്രണയം സ്ക്രീനിലേക്ക് ആവാഹിച്ചപ്പോള്‍ അതില്‍ ബഷീറായി വന്നത് മമ്മൂട്ടി. അടൂര്‍ ഗോപാലകൃഷ്ണന്‍റെ മതിലുകള്‍ ആണ് ഡിക്യു ഇഷ്ടപ്പെടുന്ന മറ്റൊരു മമ്മൂട്ടിച്ചിത്രം. ഏതെങ്കിലും ഒരു അസിസ്റ്റന്‍റിന്‍റെ ഡയലോഗുകള്‍ക്കൊത്തായിരിക്കും മമ്മൂട്ടി ആ ചിത്രത്തില്‍ പ്രണയം അവതരിപ്പിച്ചിരിക്കുക എന്നും അത് അത്ര നിസാര കാര്യമല്ലെന്നും ദുല്‍ക്കറിനറിയാം.

അടൂര്‍ ഗോപാലകൃഷ്ണന്‍റെ തന്നെ വിധേയന്‍ ദുല്‍ക്കറിന് ഏറ്റവും പ്രിയപ്പെട്ട ഒരു മമ്മൂട്ടി സിനിമയാണ്. ഭാസ്കര പട്ടേലര്‍ എന്ന കഥാപാത്രത്തിന്‍റെ ലുക്കിലും നോട്ടത്തിലും സംസാരത്തിലുമുള്ള ക്രൌര്യം ഇപ്പോഴും ഉള്‍ക്കിടിലമുണര്‍ത്തുന്നതാണ്.

ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍‌മാട മമ്മൂട്ടിയുടെ അസാധാരണമായ അഭിനയ വൈദഗ്ധ്യവും രൂപമാറ്റത്തിന്‍റെ സവിശേഷതകളും ഒത്തിണങ്ങിയ കഥാപാത്രത്തെ മലയാളത്തിന് സമ്മാനിച്ചു. വളരെ സ്റ്റൈലായും നീറ്റായും ഡ്രസ് ചെയ്യുന്ന മമ്മൂട്ടി എത്ര മനോഹരമായാണ് പൊന്തന്‍‌മാടയെ അവതരിപ്പിച്ചതെന്നത് ദുല്‍ക്കര്‍ ഇപ്പോഴും അത്ഭുതം കൂറുന്ന കാര്യമാണ്.

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്ബി മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രമായ ബിലാലിനെ അവതരിപ്പിച്ച സിനിമയാണ്. ആ സിനിമയുടെയും കഥാപാത്രത്തിന്‍റെയും ഫാനാണ് ദുല്‍ക്കര്‍ സല്‍മാന്‍.

ദുല്‍ക്കര്‍ മനസില്‍ നിന്ന് എടുത്തുപറഞ്ഞ ഈ ഏഴ് മമ്മൂട്ടിച്ചിത്രങ്ങളും എല്ലാ മലയാളികള്‍ക്കും പ്രിയപ്പെട്ടവ തന്നെയാണെന്നതാണ് വാസ്തവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ...

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി
ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി. ...

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്
ലോകമെമ്പാടും കിണറുകള്‍ എല്ലായ്‌പ്പോഴും വൃത്താകൃതിയിലാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് ...

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ...

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ ...

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ...

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു
അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം ...

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി ...

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു
തിരുവനന്തപുരം: വ്യാജ വെർച്ചൽ അറസ്റ്റ് തട്ടിപ്പിലൂടെ തിരുവനന്തപുരം കവടിയാർ സ്വദേശിയായ 52 ...