ശരിക്കും ഞെട്ടിപ്പോയി, ക്ലൈമാക്സ് എത്തിയപ്പോള്‍ കരഞ്ഞുപോയി,2023ലെ മികച്ച ചിത്രം ഇതുതന്നെ,സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ജനുവരി 2024 (10:35 IST)
2023ലെ മികച്ച ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ സംവിധായകന്‍ കരണ്‍ ജോഹറിന് ഉത്തരം ഉണ്ട്. അത് അനിമല്‍ ആണ്. രണ്ടുതവണ സിനിമ കണ്ടു അനിമലിന്റെ കഥപറച്ചില്‍ രീതി അത്യധികം ഗംഭീരമാണെന്ന് അദ്ദേഹം പറഞ്ഞത്.'ഗാലറ്റ പ്ലസ് മെഗാ പാന്‍ ഇന്ത്യ റൗണ്ട് ടേബിള്‍ 2023' ചര്‍ച്ചയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡിയോടായിരുന്നു ഇക്കാര്യം കരണ്‍ പറഞ്ഞത്.

'അനിമല്‍ 2023ലെ ഏറ്റവും നല്ല പടമാണെന്ന് പറയുമ്പോള്‍, നോക്കിപ്പേടിപ്പിക്കാന്‍ ചില കണ്ണുകള്‍ എന്നിലേക്ക് വരുമെന്ന് നല്ല ബോധ്യമുണ്ട്. അതറിഞ്ഞുകൊണ്ട് തന്നെയാണ് പറയുന്നത്. ഈ അഭിപ്രായം തുറന്നുപറയാന്‍ ഞാന്‍ ഒരുപാട് ധൈര്യം സംഭരിക്കേണ്ടി വന്നിരുന്നു.തികച്ചും വേറിട്ടൊരു കഥ പറച്ചിലായിരുന്നു അനിമലിന്റേത്. മിത്തുകളെ തച്ചുടയ്ക്കുന്ന, മുഖ്യധാര സിനിമയില്‍ ഉണ്ടാകണമെന്ന് കരുതുന്ന പല കാര്യങ്ങളെയും തകര്‍ക്കുന്ന കഥപറച്ചില്‍. ഇന്റര്‍വെല്‍ സീന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതുപോലൊരു സീക്വന്‍സ് മറ്റെവിടെയും കണ്ടിട്ടില്ല. ക്ലൈമാക്സ് എത്തിയപ്പോള്‍ കരഞ്ഞുപോയി',-എന്നാണ് അനിമല്‍ സിനിമയെക്കുറിച്ച് കരണ്‍ പറഞ്ഞത്.ALSO READ:
Virat Kohli and Rohit Sharma: ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് കോലിയും രോഹിത്തും, തലപുകച്ച് സെലക്ടര്‍മാര്‍ !

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. മൂന്നു മണിക്കൂറും 21 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.
ധനികനായ വ്യവസായി ബല്‍ബീര്‍ സിങ്ങിന്റെ മകന്‍ അര്‍ജുന്‍ സിങ് ആയാണ് രണ്‍ബീര്‍ കപൂര്‍ വേഷമിടുന്നത്. അച്ഛനായ അനില്‍ കപൂറിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ ഈ ലോകം തന്നെ ചുട്ടെരിക്കാനുള്ള മനസുമായി മുന്നോട്ടു പോകുന്ന കഥാപാത്രമാണ് രണ്‍ബീര്‍ സിംഗിന്റേത്.ALSO READ:
70.83 കോടി വില വരുന്ന ആഡംബര ബംഗ്ലാവ് സ്വന്തമാക്കി നടന്‍ ജോണ്‍ എബ്രഹാം









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ ...

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ
കൊല്ലം: സിപിഐഎം കേരള സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന്‌ സമാപനം. കൊല്ലത്ത് ...

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ...

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്
പാലക്കാട് :ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ...

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച ...

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍കോട് : മൂന്നാഴ്ച മുമ്പ് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ ...

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് ...

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സുഹൃത്ത് ഫർസാനയെ തന്റെ ...

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ...

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്
കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു ...