ഈ കൂട്ടത്തില്‍ ഒരു സിനിമാനടന്‍ ഉണ്ട്, നിങ്ങള്‍ക്കറിയാം, മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (14:58 IST)

ഹൃദയം സിനിമയിലെ പ്രണവ് അവതരിപ്പിച്ച കഥാപാത്രമായ അരുണിന്റെ കൂട്ടുകാരന്‍.ആന്റണി താടിക്കാരനായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരം. അശ്വത് ലാല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.തന്റെ കോളേജും കൂട്ടുകാരെയും പരിചയപ്പെടുത്തുകയാണ്.

'മലയാളികളുടെ മനസ്സുകവര്‍ന്ന ഹൃദയം പോലെ എന്റെ ഹൃദയം കവര്‍ന്ന കലാലയം.പിന്നിടുന്ന കാലമത്രയും പിന്‍ തുടരും മധുരമൂറും ഓര്‍മ്മകള്‍ തന്ന എന്റെ കലാലയം.ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്റെ കലാലയ ഓര്‍മ്മകള്‍... ഇത് എന്റെ ഹൃദയം'-അശ്വത് ലാല്‍ കുറിച്ചു.
നാളെ മുതല്‍ ഹൃദയം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ പ്രദര്‍ശനം തുടങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :