കെ ആര്‍ അനൂപ്|
Last Modified ശനി, 2 മാര്‍ച്ച് 2024 (15:21 IST)
മലയാളികളുടെ സിനിമ ഓര്‍മ്മകളില്‍ നടി ജോമോള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്.എന്ന് സ്വന്തം ജാനകിക്കുട്ടി, സ്‌നേഹം, മയില്‍പീലിക്കാവ്, നിറം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരുടെ മനസ്സില്‍ ചേക്കേറിയ താരം. നടി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ വാര്‍ത്ത പോലും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.രഞ്ജിത് ശങ്കര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'ജയ് ഗണേഷി'ലൂടെയാണ് ജോമോള്‍ അഭിനയത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ്.ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാതല്‍ സക്‌സസ് സെലിബ്രേഷന്‍ പങ്കെടുത്ത സന്തോഷത്തിലാണ് താരം.
സിനിമ നടി ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ജോമോള്‍ ആയിരുന്നു. കാതല്‍ സക്‌സസ് സെലിബ്രേഷന്‍ എത്തിയ ജോമോളിന്റെ ചിത്രങ്ങള്‍ കാണാം.
ഓമനയ്ക്ക് ശബ്ദം നല്‍കാനായി ആദ്യം വിളി വന്നപ്പോള്‍ മടിയായിരുന്നുവെന്നും തന്റെ ശബ്ദം കഥാപാത്രത്തോട് നീതി പുലര്‍ത്തുമോ എന്ന സംശയം തന്റെ ഉള്ളില്‍ ഉണ്ടായിരുന്നുവെന്നും ജോമോള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുറന്നു തന്നു എന്നും സംവിധായകനും മമ്മൂട്ടിക്കും നന്ദിയും നടി പറയാന്‍ മറന്നില്ല.
2002ലാണ് നടി വിവാഹിതയായത്.ചന്ദ്രശേഖര പിള്ളയാണ് ഭര്‍ത്താവ്. മക്കള്‍- ആര്യ, ആര്‍ജ.