മമ്മൂട്ടിയിൽ തുടങ്ങി നിവിനിലെത്തി, 50 കോടി ക്ലബ് ഹാട്രിക് അടിക്കാനൊരുങ്ങി അദേനി!

Last Modified തിങ്കള്‍, 14 ജനുവരി 2019 (17:58 IST)
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മിഖായേലിന്റെ ട്രെയിലർ എത്തിയിരിക്കുന്നത്. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നുള്ളതുകൊണ്ടുതന്നെയാണ് ആരാധകർ കൂടുതൽ പ്രതീക്ഷിക്കുന്നതും.

ചിത്രത്തിന്റെ റിലീസ് ജനുവരി 18 ആണ്. 2017 ലെ ഗ്രേറ്റ് ഫാദറും 2018 ലെ അബ്രഹാമിന്റെ സന്തതികളും നേടിയത് വൻ വിജയമാണ്. എന്നാൽ അതിന് മുകളിലായിരിക്കും മിഖായേലിന്റെ വിജയം എന്നാണ് ആരാധകർ പറയുന്നത്. 2019 ലെ ബ്ലോക്കബ്സ്റ്റർ ആകാൻ മിഖായേലിനു പകരം മറ്റൊരു ചിത്രം പ്രതീക്ഷയിൽ പോലുമില്ലെന്ന് പറയാം.

ഗ്രേറ്റ് ഫാദറിലും അബ്രഹാമിന്റെ സന്തതികളിലും അൻപതുകോടി ക്ലബ്ബിൽ കയറ്റിയ ഹനീഫ് അദേനി മിഖായേലിലും അതിലും കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മിഖായേലും അൻപതുകോടി നേടിയാൽ മലയാള സിനിമയിൽ അൻപതുകോടി ക്ലബ്ബിലൂടെ ഹാട്രിക് നേടുന്ന ആദ്യ സംവിധായകനാകും ഹനീഫ് അദേനി .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :