കളത്തിലിറങ്ങി പൊരുതാൽ മമ്മൂട്ടിയും മോഹൻലാലും മഞ്ജുവും?- ഇത്തവണ വോട്ടുകൾ ചാക്കിലാക്കാൻ രണ്ടുംകൽപ്പിച്ച് താരങ്ങൾ!

Last Modified തിങ്കള്‍, 14 ജനുവരി 2019 (16:03 IST)
2019 ഇലക്ഷൻ ചൂടിലേക്ക് കടക്കുമ്പോൾ ശക്തമായി പൊരുതാൽ താരങ്ങളും രംഗത്ത്. സിപിഎമ്മിന് വേണ്ടി മമ്മൂട്ടിയും ബിജെപിക്ക് വേണ്ടി മോഹൻ‌‌ലാലും തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായി കളത്തിലിറങ്ങും എന്നാണ് സൂചനകൾ. മോഹൻലാലിന്റെ രാഷ്‌ട്രീയ പ്രവേശം എതിർത്ത് താരം തന്നെ രംഗത്ത് വന്നിരുന്നെങ്കിലും മോദിയുടെ കേരള സന്ദർശനം കഴിയുമ്പോഴേക്കും ഇതിൽ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.

സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി മമ്മൂട്ടിയെ എറണാകുളത്ത് നിർത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മമ്മൂട്ടിയ്‌ക്ക് എതിർപ്പ് ഉണ്ടായാൽ റിമ കല്ലിങ്കലിലേക്കും പി രാജീവിലേക്കും പേരുകൾ പോകുമെന്നും സൂചനകൾ ഉണ്ട്.

അതേസമയം സിപിഎമ്മിൽ നിന്നുതന്നെ തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ മഞ്ജു ഒരുങ്ങുന്നു എന്നുള്ള സൂചനകളും ഉണ്ട്. ഇരുപാർട്ടികളും താരങ്ങളെ കളത്തിലിറക്കി വോട്ട് പിടിക്കാൻ ഇറങ്ങുമ്പോൾ ഇനി കോൺഗ്രസ്സ് ആരെവെച്ച് വോട്ട് നേടും എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :