'പേന എടുത്തെഴുതിയാല്‍ അത് മാസ്സാക്കുന്ന ആളാണ് ഹനീഫ് അദേനി‘; ആദ്യം മമ്മൂട്ടി, ഇപ്പോൾ നിവിൻ!

Last Modified വെള്ളി, 11 ജനുവരി 2019 (08:34 IST)
പേന എടുത്തെഴുതിയാൽ അത് മാസ്സാക്കുന്ന ആളാണ് ഹനീഫ അദേനിയെന്ന് സംവിധായകൻ അരുൺ ഗോപി. ഹനീഫ് അദേനിയുടെ പുതിയ ചിത്രം ‘മിഖായേലി’ന്റെ ടീസർ കണ്ടശേഷമായിരുന്നു അരുണിന്റെ പ്രതികരണം. ഒരു മാസ് ഹീറോ പദവിയിലേക്ക് നിവിൻ വളരുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും അരുൺ ഗോപി പ്രതികരിച്ചു.

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസറുകള്‍ നല്‍കുന്നത്. ഹനീഫ് അദേനിയുടെ ആദ്യനായകൻ മമ്മൂട്ടി ആയിരുന്നു. ശേഷം ഹനീഫ് അദേനി തന്നെ എഴുതിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. സംവിധാനം ചെയ്തത് ഷാജി പാടൂർ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :