ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു, മമ്മൂക്ക മരയ്ക്കാർ ആകും: പ്രൊജക്ട് ഉപേക്ഷിച്ചെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഓഗസ്റ്റ് സിനിമാസ്

ധീര പോരാളിയുടെ കഥ പറയുമ്പോൾ ചരിത്രത്തോട് നീതി പുലർത്തണം...

Last Updated: വ്യാഴം, 10 ജനുവരി 2019 (18:27 IST)
മലയാള സിനിമയെ മുഴുവൻ ആവേശഭരിതരാക്കിയാണ് രണ്ട് കുഞ്ഞാലി മരയ്ക്കാരും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. സന്തോഷ് ശിവന്റെ മമ്മൂട്ടിയും പ്രിയദർശന്റെ കുഞ്ഞാലി മോഹൻലാലുമായിരുന്നു. എന്നാൽ, മമ്മൂട്ടിച്ചിത്രം ഉപേക്ഷിച്ചുവെന്നും സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാർ സംഭവിക്കില്ലെന്നും പ്രിയദശനു പിന്നാലെ മോഹൻലാലും വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഷാജി നടേശന്‍ ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞതായി റിപ്പോർട്ട്.

“കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യാനുള്ള ആലോചന ഓഗസ്റ്റ് സിനിമാസ് 2014ല്‍ തുടങ്ങിയതാണ്. പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യും. സന്തോഷ് ശിവന്‍ മറ്റു പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നു. അതാണ് താമസിച്ചത്. ടി പി രാജീവന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനം ഈ സ്‌ക്രിപ്റ്റിന് പിന്നിലുണ്ട്. ഈ സ്‌ക്രിപ്റ്റ് പ്രിയദര്‍ശന്‍ വായിച്ചിട്ടുണ്ട്. ടി പി രാജീവനോട് കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സ്‌ക്രിപ്റ്റ് പ്രിയദര്‍ശന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങളോടുള്ള കമ്മിറ്റ്‌മെന്റിന്റെ പുറത്ത് രാജീവന്‍ ആ പ്രൊജക്ടിന്റെ ഭാഗമാകാന്‍ തയ്യാറായില്ല.‘- ഷാജി നടേശൻ വ്യക്തമാക്കുന്നു.
ആ ധീര സ്വാതന്ത്ര്യപോരാളിയേക്കുറിച്ചുള്ള ചരിത്രത്തോട് നീതി പുലര്‍ത്തി, അതേ പോലെയാണ് ചെയ്യേണ്ടത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ ഒരു ഗിമ്മിക്ക് മാത്രമായി പോകരുതെന്ന് അഗ്രഹിക്കുന്നു. ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു.‘- ഷാജി നടേശൻ പറയുന്നു.

തെലുങ്ക് ചിത്രം ബാഹുബലിയുടെ കലാസംവിധായകരില്‍ ഒരാളായ മനു ജഗത് മമ്മൂട്ടിയെ കുഞ്ഞാലി മരയ്ക്കാരായി തയ്യാറാക്കിയ പെന്‍സില്‍ സ്‌കെച്ച് ഈയിടെ വൈറലായിരുന്നു. നടന്‍ സിദ്ദിഖ് ഈ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് മമ്മൂട്ടിയുടെ മരയ്ക്കാര്‍ തരംഗമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :