'ഗദര്‍ 2' വിജയം,പ്രതിഫലം 10 മടങ്ങ് വര്‍ധിപ്പിച്ച് സണ്ണി ഡിയോള്‍, മൂന്നാം ഭാഗത്തിനായി നടന്‍ വാങ്ങുന്നത്

കെ ആര്‍ അനൂപ്| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (08:56 IST)
ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ഡിയോള്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത്.ഗദര്‍ 2, 2023ലെ തന്നെ ഏറ്റവും വലിയ ബോളിവുഡ് വിജയചിത്രമായി മാറിക്കഴിഞ്ഞു.പഠാന്‍, ജവാന്‍ തുടങ്ങിയ സിനിമയെക്കാളും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സിനിമയ്ക്കായി. ഗദര്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി സണ്ണി ചെറിയ പ്രതിഫലമാണ് വാങ്ങിയത്.

ആറുകോടി രൂപയാണ് ഗദര്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി സണ്ണി വാങ്ങിയത്. ബോളിവുഡിലെ ഏതൊരു സൂപ്പര്‍താരത്തേക്കാളും കുറവ് പ്രതിഫലമാണ് ഇത്. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗത്തില്‍ അഭിനയിക്കാനായി പ്രതിഫലം നടന്‍ ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

100 കോടിയില്‍ താഴെ മാത്രം ചിലവിട്ടാണ് ഗദ്ദറിന്റെ രണ്ടാം ഭാഗം നിര്‍മ്മിച്ചത്. എന്നാല്‍ സിനിമ ഹിന്ദിയിലെ സര്‍വകാല ഹിറ്റായി മാറുകയും ചെയ്തു. അതേസമയം സണ്ണി ലിയോണിന് സിനിമയുടെ ലാഭത്തില്‍ നിന്നും വിഹിതം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രണ്ടാം ഭാഗത്തേക്കാള്‍ 10 മടങ്ങ് അധികം മൂന്നാം ഭാഗത്തിനായി നടന്‍ ചോദിച്ചു എന്നാണ് കേള്‍ക്കുന്നത്. 60 കോടി രൂപയാണ് സണ്ണിക്ക് മൂന്നാം ഭാഗത്തില്‍ അഭിനയിച്ചാല്‍ കിട്ടുക. സീ സ്റ്റുഡിയോസ് ആണ് സണ്ണിക്ക് ഇത്രയും വലിയ തുക നല്‍കാന്‍ തയ്യാറായത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :