അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (19:55 IST)
പത്താന് ശേഷം തിയേറ്ററുകളെ സജീവമാക്കി
സണ്ണി ഡിയോൾ ചിത്രം ഗദർ 2. 2001ൽ പുറത്തിറങ്ങിയ ഗദർ ഏക് പ്രേം കഥയുടെ സ്വീക്വലായ
സിനിമ ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. ഷാറൂഖ്, സൽമാൻ ചിത്രങ്ങൾക്ക് ലഭിക്കുന്നത് പോലുള്ള സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്, ചിത്രം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ കളക്ഷൻ റിപ്പോർട്ടുകളിൽ വമ്പൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.
ആദ്യദിനത്തിൽ തന്നെ
പോസിറ്റീവ് അഭിപ്രായം നേടിയ സിനിമ റിലീസ് ദിനത്തിൽ 40.10 കോടിയും ആദ്യവാരത്തിൽ ആകെ 284.63 കോടി രൂപയുമാണ് നേടിയത്. സമീപകാലത്ത് ഷാറൂഖ് സിനിമയായ പത്താന് മാത്രമാണ് സമാനമായ സ്വീകരണം ബോളിവുഡിൽ ലഭിച്ചത്. എന്നാൽ രണ്ടാമത്തെ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ മാത്രമായി സിനിമ നേടിയത് 90.47 കോടിയാണ്. ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ കണക്കാണിത്. റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിൽ ഷാറൂഖ് ചിത്രമായ പഠാൻ നേടിയത് 63.50 കോടി രൂപയാണ്. ബാഹുബലി 2വിൻ്റെ പേരിലായിരുന്നു ഇതിൻ്റെ മുൻപുള്ള റെക്കോർഡ്. റിലീസ് ചെയ്ത ശേഷമുള്ള രണ്ടാമത്തെ ആഴ്ചയിലെ വീക്കെൻഡിൽ 80.75 കോടി രൂപയാണ് ചിത്രം നേടിയിരുന്നത്.
ചിത്രത്തിന് രണ്ടാമത്തെ ആഴ്ചയിലും മികച്ച സ്വീകരണം ലഭിക്കുമ്പോൾ ബോക്സോഫീസിൽ ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റ് എന്ന നേട്ടം പത്താനിൽ നിന്നും ഗദർ 2 തട്ടിയെടുക്കുമോ എന്നതാണ് സിനിമാ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.