കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (12:53 IST)
കക്ഷി:അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുവേണ്ടി ശരീര ഭാരം കൂടിയ
ഫറ ഷിബ്ല പിന്നീട് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. 68 കിലോയില്‍ നിന്നും 85 കിലോയിലേയ്ക്കും മാറിയാണ് താരം സിനിമയിലെത്തിയത്. പിന്നീട് കൃത്യമായ വ്യായാമത്തിലൂടെ 63 കിലോയ്ക്ക് ശരീരഭാരം നടി കുറച്ചിരുന്നു. സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പുതിയ മേക്കോവര്‍ ചിത്രം ഫറ ഷിബ്ല പങ്കുവെച്ചു.
എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ കുറിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
'എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതല്ല.
എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല.
ശരീരമാണ് എന്റെ ആയുധം. അനുഭവങ്ങളുടെ ഒരു ശേഖരം.
എന്റെ ശരീരം പൊരുതിയ യുദ്ധങ്ങള്‍ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകള്‍ക്ക് അത് മനസിലാക്കണമെന്നില്ല.എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത് എനിക്ക് വിട്ടേക്കുക. സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവംനിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്!'-ഫറ ഷിബ്ല ചിത്രത്തിന് താഴെ എഴുതി.