കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (10:17 IST)
നടന്‍ ഫഹദ് ഫാസിലിന് വളര്‍ത്തുമൃഗങ്ങളോട് ഇഷ്ടം ഇത്തിരി കൂടുതലാണ്. ഭക്ഷണം കഴിക്കുന്ന സ്ഥലത്തെത്തിയ നായക്ക് ബിസ്‌ക്കറ്റ് നല്‍കി ഫഹദ് ഫാസില്‍. തന്റെ അരികിലേക്ക് എത്തിയ നായക്ക് കൊടുക്കുവാനായി ബിസ്‌ക്കറ്റ് നടന്‍ കൊണ്ടുവരികയായിരുന്നു. അതിനുശേഷം തന്റെ കൈകൊണ്ട് തന്നെ ബിസ്‌ക്കറ്റ് നല്‍കുന്ന വീഡിയോസ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
മോളിവുഡിന് പുറത്ത് കോളിവുഡിലും ടോളിവുഡിലും സജീവമാകുകയാണ് ഫഹദ് ഫാസില്‍. അല്ലു അര്‍ജുനൊപ്പം പുഷ്പ, കമല്‍ഹാസന്റെ കൂടെ 'വിക്രം' തുടങ്ങി നിരവധി ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മാലിക്, ജോജി തുടങ്ങിയ ചിത്രങ്ങളാണ് നടന്റെ ഒടുവിലായി റിലീസ് ചെയ്തത്.