മമ്മൂട്ടി കയറിയ ബസിന് മുന്നില്‍ കാട്ടാനക്കൂട്ടം എത്തിയപ്പോള്‍, ത്രസിപ്പിക്കുന്ന രംഗങ്ങള്‍ കാണാം!

Mammootty, Pullikkaran Stara, Shyamdhar, Asha Sharat, Innocent, Dileep, മമ്മൂട്ടി, പുള്ളിക്കാരന്‍ സ്റ്റാറാ, ശ്യാം‌ധര്‍, ആശാ ശരത്, ഇന്നസെന്‍റ്, ദിലീപ്
BIJU| Last Updated: ശനി, 19 ഓഗസ്റ്റ് 2017 (20:19 IST)
മമ്മൂട്ടി യാത്രചെയ്യുന്ന ബസിന് മുന്നില്‍ കാട്ടാനക്കൂട്ടം എത്തിയാല്‍ എന്ത് സംഭവിക്കും? ഏവരിലും ആകാംക്ഷയുണര്‍ത്തുന്ന അക്കാര്യം എന്തായാലും യഥാര്‍ത്ഥ ജീവിതത്തിലല്ല.

‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന പുതിയ സിനിമയിലെ ഗാനരംഗത്തിലാണ് മമ്മൂട്ടി സഞ്ചരിക്കുന്ന സ്കൂള്‍ ബസിന് മുന്നിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. വളരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് സംവിധായകന്‍ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

രാജകുമാരന്‍ എന്ന ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ടിലെ അധ്യാപകനായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍.

രതീഷ് രവി തിരക്കഥയെഴുതിയ ചിത്രത്തില്‍ ഇന്നസെന്‍റ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

“ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്ന് കേട്ടോ?...” എന്നുതുടങ്ങുന്ന ഗാനരംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹരിനാരായണന്‍റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :