‘അതൊന്നും സത്യമല്ല‘- അഭ്യൂഹങ്ങളെ പൊളിച്ചടുക്കി ദുൽഖർ സൽമാൻ

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (12:23 IST)

അനുബന്ധ വാര്‍ത്തകള്‍

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഈ വർഷം അഭിനയിച്ചു. ബോളിവുഡ് ചിത്രമായ കർവാൻ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ദുൽഖർ ചിത്രം. കർവാന് ശേഷം ദുൽഖർ അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് സോയാ ഫാക്ടർ.
 
സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരനാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വിരാട് കോഹ്‌ലിയുടേത് ആണെന്ന തരത്തില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
എന്നാല്‍, സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുമ്പാണെന്നും അത് ഏതെങ്കിലും ഒരാളെക്കുറിച്ച് ഉള്ളതാണെന്ന് താന്‍ കരുതുന്നില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ആ പുസ്തകം പൂര്‍ണമായും കഥയാണെന്നും അല്ലാതെ നടന്ന സംഭവങ്ങള്‍ അല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. 
 
2008ല്‍ പുറത്തിറങ്ങിയതാണ് അനൂജാ ചൗഹാന്റെ ദ് സോയാ ഫാക്ടര്‍ എന്ന നോവല്‍. സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതേ പേരില്‍ ഒരുക്കുന്നതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒന്നല്ല മൂന്ന് തവണ, എന്നിട്ടും ആ റെക്കോർഡ് സ്വന്തമാക്കാൻ പേരൻപിന് കഴിയില്ല?!

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് റിലീസ് കാത്തു കിടക്കുകയാണ്. ...

news

‘രണ്ട് വർഷം ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്’- ഈ കുരുന്നുകളുടെ സന്മനസ് പോലും സംഘപരിവാർക്ക് ഇല്ലാതെ പോയല്ലോ...

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനതയെ സഹായിക്കാന്‍ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. ...

news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് മോഹന്‍ലാൽ

പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25 ലക്ഷം രൂപ ...

news

ഹനീഫ് അദേനിയുടെ മിഖായേലിൽ നിവിൻ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം മിഖായേലിന്റെ ചിത്രീകരനം ഓഗസ്റ്റ് 22 ...

Widgets Magazine