ഹനീഫ് അദേനിയുടെ മിഖായേലിൽ നിവിൻ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും

ഞായര്‍, 12 ഓഗസ്റ്റ് 2018 (12:52 IST)

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം മിഖായേലിന്റെ ചിത്രീകരനം ഓഗസ്റ്റ് 22 രണ്ടിന് ആ‍രംഭിക്കും. ചിത്രത്തിൽ നായക കഥാപാത്രമാകുന്ന നിവിൻ പോളിക്കൊപ്പം പ്രധാന വേഷത്തിൽ ഉണ്ണിമുകുന്ദനും അഭിനയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
ഒരേസമയം കുടുംബ ചിത്രവും ക്രൈം ത്രില്ലറുമായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു കുടുംബസ്ഥനായാണ് നിവിൻ പോളി ചിത്രത്തിൽ വേഷമിടുക. കാവൽ മലഖ എന്നർത്ഥം വരുന്ന ഗാർഡിയൻ എയിഞ്ചൽ എന്ന ടാഗ്‌ലൈനുമയാണ് ചിത്രം എത്തുക. 
 
ജെ ഡി ചക്രവർത്തിയും ചിത്രത്തിൽ വേഷമിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഏറിയ പങ്കും ചിത്രീകരിക്കുന്നത് വിദേശത്താണ്.
 
നേരത്തെ മമ്മുട്ടിയായിരിക്കും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ അണിയറ പ്രവർത്തകർ പുറത്തുവിടും. ആന്റോ ജോസഫാണ് ബിഗ് ബജറ്റ് ചിത്രമായ നിർമ്മിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജോഷി തീരുമാനിച്ചാല്‍ തീരുമാനിച്ചതാ, മമ്മൂട്ടി പോലുമറിഞ്ഞില്ല!

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ...

news

ഇനിയൊരു ബ്രേക്ക്! പാർവതി അഭിനയം നിർത്തുന്നു?

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. 2006ൽ സിനിമയിലേക്കെത്തിയെങ്കിലും നീണ്ട ...

news

'നരസിംഹം' പോലെ ഒരു ചിത്രം ഇനി ചെയ്യില്ല; രഞ്ജിത്

'ഒരേ തരത്തിൽപെട്ട സിനിമകൾ ചെയ്‌തുകൊണ്ടിരുന്നാൽ സംവിധായകൻ എന്ന നിലയിൽ ബോറടിക്കുമെന്നും ...

Widgets Magazine