രേണുക വേണു|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (08:41 IST)
താരപുത്രന്‍ എന്ന ഇമേജില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തെന്നിന്ത്യയില്‍ ദുല്‍ഖറിന് വലിയൊരു ആരാധകവൃന്ദമുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
മലയാളത്തില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. 10 മില്യണ്‍ ഫോളോവേഴ്സാണ് ദുല്‍ഖറിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവേഴ്സ് ഉള്ള തെന്നിന്ത്യയിലെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍.
മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ദുല്‍ഖറിന്റെ പകുതി ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ ഇല്ല. ദുല്‍ഖറിന് 10 മില്യണ്‍ ആണെങ്കില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്സിന്റെ എണ്ണം 4.4 മില്യണ്‍ ആണ്. അതായത് 44 ലക്ഷം. മമ്മൂട്ടിക്ക് 3 മില്യണ്‍ ആണ് ഫോളോവേഴ്സ്, 30 ലക്ഷം മാത്രം.