രേണുക വേണു|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (08:30 IST)
തന്റെ പുതിയ സിനിമയായ ഭീഷ്മ പര്‍വ്വം എല്ലാവരും തിയറ്ററില്‍ പോയി കാണണമെന്ന് നടന്‍ മമ്മൂട്ടി. തിയറ്ററില്‍ പോയി കണ്ട് നല്ലതാണെങ്കില്‍ നല്ലതും കുറവുകളുണ്ടെങ്കില്‍ കുറവുകളും പറയണമെന്ന് മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകര്‍ പ്രേക്ഷകരുടെ അഭിപ്രായം കൃത്യമായി പറയട്ടെയെന്നും മമ്മൂട്ടി പറയുന്നു. നല്ല സിനിമയായിരിക്കുമെന്നാണ് തങ്ങളുടെയെല്ലാം അഭിപ്രായം. ഇനി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.