ഡ്രാമ ഒരു സൂപ്പർ എന്റർ‌ടെയ്‌നർ, പ്രതീക്ഷയ്ക്കുമപ്പുറം ഈ രഞ്ജിത് ചിത്രം!

എസ് ഹർഷ| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (15:02 IST)
അപ്രതീക്ഷിതമായി വരുന്ന അതിഥിയാണ് മരണം. നാം കരുതുന്നത് പോലെയേ ആകില്ല നമ്മുടെ മരണവും അതിനുശേഷമുള്ള മരണാനന്തര ചടങ്ങുകളും. ഒരു മരണത്തിലൂടെ ഉണ്ടാകുന്ന നൂലാമാലകൾ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാകും. അത്തരമൊരു വിഷയത്തെ ആധാരമാക്കിയാണ് രഞ്ജിത് ‘ഡ്രാമ’ ഒരുക്കിയിരിക്കുന്നത്.

അരുന്ധതി നാഗ് അവതരിപ്പിച്ച റോസമ്മ എന്ന കഥാപാത്രത്തിന്റെ മരണവും മരണാനന്തര ചടങ്ങുകളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ആറ് മക്കളുടെ അമ്മയാണ് റോസമ്മ. തന്റെ ജീ‍വിതത്തിന്റെ അവസാന കാലം മകളോടൊത്ത് നിൽക്കാമെന്ന ആഗ്രഹത്തോടെ ലണ്ടനിലെത്തിയ റോസമ്മ അവിടെ വെച്ച് മരണപ്പെടുന്നു.

പക്ഷേ, ജീവിച്ചിരുന്നപ്പോൾ തന്നെ റോസമ്മ മക്കളോട് ഒരു കാര്യം പറഞ്ഞിരുന്നു. ഭർത്താവിന്റെ ശവകുടീരത്തിന് അടുത്ത് തന്നെ അടക്കണമെന്ന കാര്യം. എന്നാൽ, റോസമ്മയുടെ ഈ ആഗ്രഹത്തിന് വിലകൊടുക്കാതെ പണക്കാരായ മക്കൾ ലണ്ടനിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിക്കുന്നു. ഇതിനായി അവർ സമീപിക്കുന്നത് രാജുവെന്ന രാജഗോപാലിനെ.

ലണ്ടനിൽ മരണാനന്തര ചടങ്ങുകൾ നടത്തികൊടുക്കുന്ന ഏജൻസിയിൽ ആണ് രാജഗോപാലെന്ന രാജു ജോലി ചെയ്യുന്നത്. അവതരിപ്പിക്കുന്ന രാജുവിനാണ് റോസമ്മയുടെ മരണാനന്തര ചടങ്ങുകളുടെ വർക്ക് കിട്ടുന്നത്. അതേ തുടർന്ന് ഉണ്ടാകുന്ന പൊല്ലാപ്പുകളും പ്രശ്നവും പരിഹാരവുമാണ് ചിത്രം പറയുന്നത്.

വളരെ രസകരമായി തന്നെയാണ് കഥ പോകുന്നത്. ആർക്കും ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളമുള്ള വിധത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ലോഹത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിച്ച ചിത്രമാണ് ഡ്രാമ. സംവിധായകൻ തന്നെ പറഞ്ഞത് പോലെ ‘സീറ്റ് എഡ്ജ് അല്ലാതെ ചാരി ഇരുന്ന് കണ്ട് ആസ്വദിക്കാവുന്ന‘ ശരാശരിക്കു മുകളിൽ നിൽക്കുന്ന അനുഭവം. അതാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ആർക്കും ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളമുള്ള വിധത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. മികച്ച തിരക്കഥയിലും മികച്ച സംവിധാനത്തിലും മികച്ച അഭിനയത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഡ്രാമയെന്ന് നിസംശയം പറയാം.

ദിലീഷ് പോത്തൻ, രൺജി പണിക്കർ, ജോണി ആന്റണി തുടങ്ങിയവരുടെ അഡാറ് അഭിനയം. ഇന്റർവെൽ വരെ ഒട്ടും ബോറടിപ്പിക്കാതെ നീങ്ങിയപ്പോൾ, ഇടവേളക്ക് ശേഷം അല്പനേരം മുഷിപ്പിക്കുന്നുണ്ട്. പിന്നീട് ട്രാക്കിലേക്ക് വന്നു. ഗ്ലാമറായ മോഹൻലാലിനെ കണ്ടിരിക്കാൻ ഒരു പ്രത്യേക ഭംഗിയാണ്.

റേറ്റിംഗ്: 3.5/5




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി ...

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി മരിച്ചു; കേരളത്തിലെ ആദ്യത്തെ മരണമോ?
മൂവാറ്റുപുഴ വാഴക്കുളത്ത് ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച് 58കാരന്‍ മരിച്ചു. വാഴക്കുളം ...

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ...

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.
റെയ്ഡ് സമയത്ത് ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത വൻ തുക കണ്ടെത്തിയിരുന്നു. ഇവരുടെ ...

സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് ...

സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ കൊല്‍ക്കത്തയില്‍ നാട്ടുകാര്‍ തടഞ്ഞു, ഉള്ളില്‍ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്തയിലെ ഗംഗാ നദിയില്‍ മൃതദേഹം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും മകളെയും ...

കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ ...

കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ നഷ്ടമുണ്ടായത് കെ.എസ്.ഇ.ബിക്ക്
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിലാണ് വെടിയുണ്ട തുളച്ചു ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി ...