ബോക്സ് ഓഫീസില്‍ മിന്നിത്തിളങ്ങി രാമലീല! - രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

ഇത് രാമലീലയുടെ വമ്പന്‍ വിജയം!

aparna| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2017 (12:03 IST)
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ജനപ്രിയനടന്‍ ദിലീപ് അഭിനയിച്ച മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പുലിമുരുകനു ശേഷമുള്ള വമ്പന്‍ ഹിറ്റിലേക്കാണ് രാമലീല നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 28നു റിലീസ് ചെയ്ത ചിത്രം ആദ്യദിനം നേടിയത് 2.13 കോടിയായിരുന്നു. രണ്ടാം ദിനം രാമലീല നേടിയത് 2.46 കോടിയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 4.59 കോടിയാണ് രാമലീല സ്വന്തമാക്കിയിരിക്കുന്നത്. 14 കോടി ബജറ്റിനുള്ളില്‍ ഒരുക്കിയ കൊച്ചു ചിത്രത്തിനു ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 4.59 കോടി ലഭിക്കുന്നത് വലിയ കാര്യമാണ്.

ഇങ്ങനെയാണെങ്കില്‍ ആദ്യ വാരം തന്നെ ചിത്രം മുടക്കുമുതല്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമനുണ്ണിയെന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :