ഒരു സമയം അവൾ എന്നിൽ നിന്നും വേർപ്പെട്ടു, മരിച്ചപ്പോൾ കാണാൻ വരാതിരുന്നതിന് പിന്നിലൊരു കാരണമുണ്ട്; തുറന്നു പറഞ്ഞ് കൽപ്പനയുടെ ഭർത്താവ്

2016 ലാണ് കൽപ്പന മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

നിഹാരിക കെ.എസ്| Last Updated: ചൊവ്വ, 18 മാര്‍ച്ച് 2025 (09:45 IST)
മലയാളുടെ മനസ്സിൽ എന്നും തിളങ്ങി നിൽക്കുന്ന മുഖമാണ് നടി കൽപ്പനയുടേത്. കല്പ്പനയുടെ അപ്രതീക്ഷിത വേർപാട് ആരാധകരെ ഞെട്ടിച്ചിരുന്നു. 2016 ലാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. സംവിധായകൻ അനിൽ കുമാറായിരുന്നു കൽപ്പനയുടെ ഭർത്താവ്. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിഞ്ഞു. ഇവർക്കൊരു മകളുണ്ട്. വിവാഹമോചനത്തിന് ശേഷം കൽപ്പന സിനിമയ്ക്ക് പൂർണശ്രദ്ധ നൽകി. കൽപ്പന തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറയുകയാണ് അനിൽകുമാർ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നോടൊപ്പം സിനിമകൾ ചെയ്യാൻ കൽപ്പനയ്ക്ക് താൽപര്യമില്ലായിരുന്നെന്നും ഇതിന് കാരണമുണ്ടെന്നും അനിൽ കുമാർ പറയുന്നുണ്ട്. കൽപ്പനയ്ക്ക് എന്നോ‌ടൊപ്പം വർക്ക് ചെയ്യാൻ താൽപര്യമില്ലായിരുന്നു. കാരണം ഞാൻ വീ‌ട്ടിലെടുക്കുന്ന സ്വാതന്ത്ര്യം സെറ്റിലുമെടുക്കും. എടീ എന്ന് വിളിച്ചോണ്ടിരിക്കും എന്നാണവൾ പറയുന്നത്. അവൾക്ക് ഒരു സ്വസ്ഥത കാണില്ല. സ്ഥിരമായി ഞങ്ങൾ ഷൂട്ടിം​ഗിൽ രണ്ട് റൂമുകളെടുത്തിരുന്നു. ഞങ്ങൾ പിണക്കമായത് കൊണ്ട് മാറി താമസിച്ചതാണെന്ന് ഈയിടെ ആരോ പറയുന്നത് കേട്ടു.

അങ്ങനെയല്ല. റൂമിൽ എന്റെ അസിസ്റ്റന്റ്സും പ്രൊഡ്യൂസേർസും വരും. ആ ബഹളം വേണ്ടെന്ന് വെച്ചാണ് ഒരു റൂം കൂടെയെടുത്തത്. രാവിലെ ഞാൻ എണീക്കും. അവൾക്കത്ര രാവിലെ എണീക്കേണ്ട. വേറെ ആളെ വഴക്ക് പറയേണ്ടതിന് കൽപ്പനയെ പറയും. ഇതെല്ലാം കാരണം തന്റെ കൂടെ വർക്ക് ചെയ്യുകയെന്നത് അവൾക്കത്ര താൽപര്യമുള്ള കാര്യമായിരുന്നില്ലെന്ന് അനിൽ കുമാർ പറയുന്നു.

കൽപ്പനയുടെ മരണത്തെക്കുറിച്ചും അനിൽ കുമാർ സംസാരിക്കുന്നുണ്ട്. കൽപ്പന ഒരു സമയത്ത് എന്നിൽ നിന്നും വേർപെട്ടു. ഞാൻ കൽപ്പനയ്ക്ക് അവസാനം അയച്ച മെസേജ് കറക്ടായി മരുന്ന് കഴിക്കണം, മരുന്ന് മുടക്കരുത് എന്നാണ്, കൽപ്പനയ്ക്ക് അസുഖമുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഇങ്ങനെ സംഭവിക്കും എന്നെനിക്ക് അറിയില്ലായിരുന്നു. വാരണാസിയിൽ ഒരു ​ഹിന്ദി ഫിലിം ഷൂട്ട് ചെയ്യുന്ന സമയത്താണ് കൽപ്പനയുടെ മരണ വിവരം കേട്ടത്. ഒരു തകർച്ചയായിരുന്നു. വാരണാസിയിൽ കാറിനുള്ളിൽ രണ്ടോ മൂന്നോ മണിക്കൂർ ഇരുന്നു. എന്നെ ആരും വിളിക്കേണ്ടെന്ന് പറഞ്ഞു. തിരിച്ച് വന്ന് രാത്രി വള്ളക്കാരനെ വിളിച്ച് വാരണാസി പുഴയിൽ ഞാൻ നിന്നു. അവളുടെ ആത്മാവിന് ശാന്തി കിട്ടണെ എന്ന് പ്രാർത്ഥിച്ചു. മരിച്ച് കിടക്കുന്ന, നിർജ്ജീവമായ കണ്ണുകളുള്ള കൽപ്പനയെ എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ലായിരുന്നു. ചിരിച്ച് കളിച്ച് നിൽ‌ക്കുന്ന മുഖം മാത്രമാണ് മനസിലുള്ളതെന്നും അനിൽ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു
തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!
ഉപഭോക്താക്കളോട് KYC രേഖകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം
തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ...