മന്ത്രിയുമായി ചർച്ച നടത്തി; സിനിമ സമരം അവസാനിക്കുന്നു

ചലച്ചിത്രരംഗത്തെ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്തു.

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 18 മാര്‍ച്ച് 2025 (09:12 IST)
തിരുവനന്തപുരം: സിനിമാ മേഖലയിലെ സമരം ഒഴിവാകുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാനും സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണ. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ചലച്ചിത്രരംഗത്തെ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്തു. മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ഫിലിം ചേംബർ, നിർമാതാക്കൾ, തിയെറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളാണ് പങ്കെടുത്തത്.

സംഘടനകള്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങളിൽ അനുഭാവപൂര്‍വമായ നിലപാടാണ്‌ സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. വിനോദ നികുതി അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന ആവശ്യം പരിശോധിക്കും. ചലച്ചിത്രത്തെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന‌തിനോട് അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും സിനിമ കോണ്‍ക്ലേവില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍തലത്തിൽ ഇ- ടിക്കറ്റിംഗ് സംവിധാനം വരുന്നതോടെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കും. അത് സിനിമാ മേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഗുണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ചെലവ് ചുരുക്കല്‍ നടപടി: അമേരിക്കയില്‍ ട്രംപ് ഭരണകൂടം ...

ചെലവ് ചുരുക്കല്‍ നടപടി: അമേരിക്കയില്‍ ട്രംപ് ഭരണകൂടം നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടുന്നു
ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി അമേരിക്കയില്‍ ട്രംപ് ഭരണകൂടം നൂറുകണക്കിന് ...

ഗാസയില്‍ ആക്രമണം നടത്തുന്നത് അമേരിക്കയുടെ സഹകരണത്തോടെ; ...

ഗാസയില്‍ ആക്രമണം നടത്തുന്നത് അമേരിക്കയുടെ സഹകരണത്തോടെ; ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേല്‍
ഗാസയില്‍ ആക്രമണം നടത്തുന്നത് അമേരിക്കയുടെ സഹകരണത്തോടെയാണെന്നും ഇതിന് അമേരിക്കന്‍ ...

പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു; മുതുകില്‍ ...

പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു; മുതുകില്‍ പപ്പടത്തിന്റെ വലിപ്പത്തില്‍ പൊള്ളി
പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. ചെര്‍പ്പുളശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍ പനമണ്ണ ...

ബസ്സില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും ...

ബസ്സില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും നോക്കുകൂലി ചുമത്തുന്ന കമ്യൂണിസമാണ് കേരളത്തിലേതെന്ന് നിര്‍മലാ സീതാരാമന്‍; വസ്തുതയില്ലാത്ത കാര്യമെന്ന് പി രാജീവ്
ബസ്സില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും നോക്കുകൂലി ചുമത്തുന്ന കമ്മ്യൂണിസമാണ് ...

130 കേസുകള്‍, 60 ല്‍ കൂടുതല്‍ തവണ പിഴ; 'ചീറ്റപ്പുലി' ബസ് ...

130 കേസുകള്‍, 60 ല്‍ കൂടുതല്‍ തവണ പിഴ; 'ചീറ്റപ്പുലി' ബസ് എംവിഡി പിടിച്ചെടുത്തു
130 കേസുകളില്‍ പ്രതിയായ ബസാണിത്. നിയമലംഘനങ്ങള്‍ക്കു 60 ല്‍ കൂടുതല്‍ തവണ പിഴയടയ്‌ക്കേണ്ടി ...