ദൃശ്യത്തെ പിന്തള്ളി രാമലീല! മോഹൻലാലിനു പിന്നിൽ ദിലീപ്!

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (16:19 IST)

മലയാള സിനിമയിൽ എറ്റവും അധികം കളക്ഷൻ നേടിയ മോഹൻലാലിന്റെ പുലിമുരുകൻ ആണ്. ആദ്യ രണ്ട് സ്ഥാനവും മോഹൻലാലിനു സ്വന്തമായിരുന്നു. പുലിമുരുകനു പിന്നിൽ മോഹൻലാലിന്റെ തന്നെ ദൃശ്യം ആയിരുന്നു. എന്നാൽ, ഇപ്പോൾ രണ്ടാം സ്ഥാനം ദിലീപിന്റെ സ്വന്തമാക്കിയിരിക്കുകയാണ്. 
 
അരുൺ ഗോപിയുടെ ആദ്യസംരംഭമായ രാമലീല നിർമിച്ചത് ടോമിച്ചൻ മുളകുപാടം ആണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചത് രാമലീല ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് 80 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ്. ഇതോടെ ദൃശ്യത്തിന്റെ 75 കോടിയെന്ന കളക്ഷനെയാണ് രാമലീല തകർത്തിരിക്കുന്നത്. 
 
മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ റെക്കോര്‍ഡ് പുലിമുരുകനാണ്. രാമലീല നിർമിച്ച ടോമിച്ചന്‍ മുകളുപാടം തന്നെയാണ് പുലിമുരുകന്റേയും നിർമാതാവ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു കുറേക്കാലങ്ങളായി നിലനിന്നിരുന്നത്. ഇതാണ് ഇപ്പോള്‍ ദിലീപ് ചിത്രം മറികടന്നിരിക്കുന്നത്. ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് 152 കോടി രൂപയാണ് പുലിമുരുകന്‍ നേടിയത്. ഈ റെക്കോര്‍ഡ് ഇതുവരെ മറ്റൊരു സിനിമയും തകര്‍ത്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി വില്ലനാകുന്നു, ആരാണ് നായകന്‍ ?

മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് ...

news

ആഷിഖ് അബു, നിങ്ങൾക്ക് ഞാനൊരു മോശം രാത്രി ആശംസിക്കുന്നു: മായാനദിക്ക് വേറിട്ട നിരൂപണം

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച നിരൂപക പ്രശംസ ...

news

കവിതപോലെ മനോഹരമായ സിനിമയാണ് മായാനദി: പ്രിയദർശൻ

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ടൊവിനോ തോമസ്, ...

news

മുഖം പോലെ തന്നെയാണ് എനിക്കെന്റെ ശരീരവും: കനി കുസൃതി പറയുന്നു

കനി കുസൃതി എന്ന പെണ്‍കുട്ടിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ...

Widgets Magazine