Widgets Magazine

''ഞാൻ ദിലീപിന്റെ രഹസ്യസൂക്ഷിപ്പുകാരനല്ല, ഇത്ര ചീപ്പ് ആകരുത്'' - നാദിർഷയ്ക്ക് പറയാനുള്ളത്...

വെള്ളി, 2 ഡിസം‌ബര്‍ 2016 (14:49 IST)

Widgets Magazine

ദിലിപ് -വിവാഹം കഴിഞ്ഞതോടെ വാർത്തകളിൽ ഇടംപിടിച്ച മറ്റൊരാളാണ് നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷ. ദിലീപ്- കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചത് നാദിർഷയാണെന്ന തരത്തിലുള്ള വാർത്തകൾ മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ നാദിർഷാ.
 
വാർത്തകൾ വ്യാജമാണെന്നും എല്ലാവരേയും പോലെ താനും വിവാഹത്തിന്റെ തലേദിവസമാണ് വിവാഹക്കാര്യം അറിഞ്ഞതെന്ന് നാദിർഷ പറയുന്നു. പബ്ലിസിറ്റിക് വേണ്ടി ഇത്ര ചീപ്പ് ആകരുതെന്നും നാദിർഷ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ആദ്യ വിവാഹം ബഹിഷ്കരിച്ച നാദിർഷ ഇതിനു ചുക്കാൻ പിടിച്ചതെന്തുകൊണ്ട് എന്നതരത്തിൽ മലയാളത്തിലെ ഒരു മാഗസിൻ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
 
അനാവശ്യ വാർത്ത നൽകിയ മാഗസിനെതിരെ നിയമനടപടിയിലേക്ക് പോകുമെന്നും നാദിർഷ പറഞ്ഞു. നാദിർഷയുടെ രണ്ടാമത്തെ സിനിമ കട്ടപ്പനയിലെ ഋത്വിക് റോഷൻ ഇപ്പോഴും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ദിലീപ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദേശീയഗാനം - ഒരു തനിയാവർത്തനം!

സിനിമ തീയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണം, ദേശീയ പതാക പ്രദർശിപ്പിക്കണം എന്ന് ...

news

മമ്മൂട്ടിച്ചിത്രത്തേക്കുറിച്ച് നാദിര്‍ഷ ആലോചിക്കുന്നില്ല!

താന്‍ മമ്മൂട്ടിച്ചിത്രം ചെയ്യുന്നില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. തന്‍റെ അടുത്ത ...

news

മമ്മൂട്ടിക്കുവേണ്ടി ഒരു ‘പുലിമുരുകന്‍’ ഒരുങ്ങുന്നു!

മമ്മൂട്ടിക്ക് വേണ്ടി അണിയറയില്‍ ഒരു ‘പുലിമുരുകന്‍’ ഒരുങ്ങുന്നു. പുലിമുരുകന്‍ പോലെ ...

news

മോഹൻലാലിന്റെ നായിക നല്ല അസലായിട്ട് പാട്ട് പാടും, മുന്തിരിവള്ളികൾ തളിർത്ത് തുടങ്ങുന്നു?

നടി മീന ആലപിച്ച ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായികൊണ്ടിരിക്കുന്നത്. ഒരു ...

Widgets Magazine Widgets Magazine