മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ മോഹന്‍ലാലാണ് ലോകത്തെ ഏറ്റവും നല്ല നടന്‍ !

മോഹന്‍ലാലാണ് നടന്‍, ലോകത്തിലെ ഏറ്റവും മികച്ച നടന്‍ !

Meera, Meera Jasmine, Dileep, Mohanlal, Mammootty, Kavya, Meera, മീര, മീരാ ജാസ്മിന്‍, ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി, കാവ്യ, മഞ്ജു
Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2016 (14:04 IST)
ലോകസിനിമയിലെ തന്നെ അഞ്ച് നല്ല നടന്‍‌മാരില്‍ ഒരാള്‍ മോഹന്‍ലാല്‍ ആണെന്ന് നടി മീരാ ജാസ്മിന്‍. ഒരു പുതുമുഖത്തെപ്പോലെയാണ് മോഹന്‍ലാല്‍ ഓരോ സിനിമയെയും സമീപിക്കുന്നതെന്നും പറഞ്ഞു.

താന്‍ അഭിനയിക്കുന്ന സിനിമയെപ്പറ്റി വളരെ ആവേശഭരിതനായിരിക്കും അദ്ദേഹം. കഥാപാത്രത്തേപ്പറ്റിയുള്ള ആകാംക്ഷയും അത് ചെയ്യാന്‍ ഉത്കടമായ ആഗ്രഹവും അദ്ദേഹം എപ്പോഴും സൂക്ഷിക്കും - മീരാ ജാസ്മിന്‍ പറയുന്നു. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള നടനാണ് മോഹന്‍ലാല്‍ എന്നും മീരാ ജാസ്മിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തന്‍റേതുമാത്രമല്ല, സഹതാരങ്ങളുടെ അഭിനയത്തിലും മോഹന്‍ലാല്‍ സംഭാവനകള്‍ നല്‍കാറുണ്ട്. മറ്റുള്ളവരും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹം സഹായിക്കുന്നു - മീര വ്യക്തമാക്കുന്നു.

രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിന്‍റെ നായികയായിട്ടുണ്ട് മീര. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ഒരേ കടല്‍ എന്ന സിനിമയില്‍ മീര അഭിനയിച്ചു. ആ സിനിമയിലെ അഭിനയത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :