കെ ആര്‍ അനൂപ്|
Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (10:27 IST)
കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വേറെ ചര്‍ച്ചയായത് ധോണിയും വിജയും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു. ബീസ്റ്റ് ഷൂട്ടിംഗ് നടക്കുന്ന ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലായിരുന്നു ധോണി എത്തിയത്. തലയും ദളപതിയും എന്ന തലക്കെട്ടില്‍ പുറത്തുവന്ന വീഡിയോയും ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറി.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ആണ് ചെന്നൈയില്‍ പുരോഗമിക്കുന്നത്.