ഒരുകാര്യം തീര്‍ച്ചയാണ് എനിക്ക് കുഞ്ഞുങ്ങള്‍ വേണം: വിവാഹത്തെ കുറിച്ച് മനസു തുറന്ന് ദീപിക

Sumeesh| Last Modified ഞായര്‍, 1 ജൂലൈ 2018 (12:36 IST)
ദീപിക പദുക്കോനും രൺ‌വീർ സിങ്ങും തമ്മിലുള്ള വിവാഹം ബോളീവുഡിൽ ചൂടേറിയ വാർത്തയായിട്ട് കാലം കുറച്ചായി. എന്നാൽ ഇരുവരും വിവാഹത്തെ കുറിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ ദീപിക ഗോസിപ്പുകളെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചു മനസു തുറന്നിരിക്കുകയാണ്.


ഗോസിപ്പുകളിൽ നിന്നും അകന്ന് നിലക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട് എന്നാൽ അതിനെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും ഞാൻ ശ്രമിക്കാറില്ല. കാരണം എനിക് സമയം ഇല്ല. വിവാഹം ചെറിയ കാര്യമല്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ദമ്പതികൾ എന്റെ അച്ഛനും അമ്മയുമാണ്. അവരാണ് എന്റെ മാതൃക. ഒരു കാര്യം തീർച്ചയാണ് എനിക്ക് കുഞ്ഞുങ്ങൾ വേണം. ഒരു ബ്രിട്ടിഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദീപിക പറഞ്ഞു.

താൻ വിവാഹത്തിനൊരുങ്ങുന്നതായി രൺ‌വീറും ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞിരുന്നു. ഈ വർഷൻ തന്നെ വിവാഹിതനാകും എന്നാണ് രൺ‌വീർ സിങ് വ്യക്തമാക്കിയത്. ഇരു വരുടെയും വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. വൈകാതെ വിഹാഹം നടക്കും എന്നതിന്റെ സൂചനയായാണ് ആരാധകർ കരുതുന്നത്. ദീപിക പുതിയ സിനിമൾ ഒന്നു ഏറ്റെടുക്കാത്തത് വിവാഹത്തിനായി ഒരുങ്ങാനാണ് എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :