ദീപാവലി പൊളിച്ചടുക്കാൻ ഏഴ് വർഷങ്ങൾക്ക് ശേഷം വിജയും സൂര്യയും നേർക്കുനേർ!

ഏഴ് വർഷങ്ങൾക്ക് ശേഷം വിജയും സൂര്യയും നേർക്കുനേർ!

Rijisha M.| Last Modified ശനി, 23 ജൂണ്‍ 2018 (12:18 IST)
ഈ ദീപാവലിക്ക് ആരാധകർക്കിടയിൽ മത്സരം തീർക്കാനായി വിജയും സൂര്യയും ഒരുമിച്ച് തിയേറ്ററുകളിലേക്ക്. സൂര്യയുടെ എന്‍ജികെ എന്ന ചിത്രത്തിലൂടെയും വിജയുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിലൂടെയുമാണ് താരങ്ങൾ ദീവാപലിക്ക് നേർക്കുനേർ എത്തുന്നത്.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിജയിയും സൂര്യയും ബോക്‌സ് ഓഫീസിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. 2011ല്‍ വിജയ് ചിത്രം വേലായുധവും സൂര്യയുടെ ഏഴാം അറിവുമാണ് തിയ്യേറ്ററുകളില്‍ ഒരുമിച്ച് റിലീസായത്.

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയിയും എ ആർ മുരുകദാസും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി വിജയ് ചിത്രം സർക്കാറിനുണ്ട്. ആക്ഷൻ ത്രില്ലർ ചിത്രമാണിത്. അതേസമയം, പ്രശസ്ത സംവിധായകൻ ശെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എൻജികെ. താനെ സേർന്ത കൂട്ടത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. സായി പല്ലവിയും രാകുൽ പ്രീത് സിംഗുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

ദീപാവലിക്ക് ഇരുവരും നേർക്കുനേർ വരുമ്പോൾ ആരാധകർ ത്രില്ലിലാണ്. ഇതിൽ പ്രേക്ഷകർ സ്വീകരിക്കുന്ന ചിത്രം ഏതായിരിക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :