അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 മാര്‍ച്ച് 2025 (19:38 IST)
സ്വന്തം ശരീരം സമര്‍പ്പിച്ച് സിനിമയില്‍ അവസരം നേടിയെടുക്കുന്ന പലരെയും തനിക്കറിയാമെന്ന് നടി ശ്രുതി രജനികാന്ത്. കാസ്റ്റിങ്ങ് ക്രൗച്ചിനെ പറ്റി സംസാരിക്കവെയാണ് ശ്രുതിയുടെ പരാമര്‍ശം. എന്തിനും തയ്യാറായി സിനിമയിലേക് വരുന്ന പലരുമുണ്ടെന്നും മോളെ ഒരു രാത്രി ഇവിടെ നിര്‍ത്തിയിട്ട് പോകാം അവസരം കൊടുത്താല്‍ മതിയെന്ന അമ്മമാര്‍ വരെയുണ്ടെന്നാണ് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിച്ചത്.
പെണ്‍കുട്ടിയുടെ അമ്മമാര്‍ വരെ ചെന്ന് മോളെ ഇവിടെ ഒരു രാത്രി നിര്‍ത്തി പോകാം, അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന കേസുകളുണ്ട്. വ്യക്തിപരമായി ചിലത് എനിക്കറിയാം. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട് എന്ന് എനിക്കറിയാം. എന്റെ പക്കല്‍ തെളിവുകളുണ്ട്. എനിക്ക് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പണ്ടൊക്കെ ഇവരോട് തിരിച്ച് പറയണമെന്നൊക്കെ തോന്നിയിരുന്നു. പക്ഷേ കാര്യമില്ല, നമ്മുടെ പേരും കൂടെ ചീത്തയാക്കാമെന്ന് മാത്രം.
ഒന്നാമത്തെ കാര്യം പെണ്ണുങ്ങള്‍ കൂടെ വിചാരിക്കണം, ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നൊക്കെ പറയുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നമ്മള്‍ എത്ര പ്രസംഗിച്ചിട്ടും കാര്യമില്ല. ഇങ്ങനെ അവസരം കിട്ടി ഒരു പൊസിഷനില്‍ എത്തിയാലും കുറ്റബോധമില്ലാതെ കിടന്നുറങ്ങാനാകുമോ. എന്റെ ശരീരം സാക്രിഫൈസ് ചെയ്ത് അവസരം ലഭിച്ചെന്ന് വെയ്ക്കുക. അതില്‍ എന്ത് ആസ്വാദനമാണ് കണ്ടെത്താനാവുക. എനിക്ക് എന്ത് അര്‍ഹതയാണുള്ളത്, എത്ര നാള്‍ മുന്നോട്ട് പോകും. ശ്രുതി രജനികാന്ത് ചോദിക്കുന്നു.