അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (20:58 IST)
കൊറിയൻ ബാൻഡായ ബിടിഎസ് അംഗം ജംഗൂക് ഇന്ത്യയിലേക്ക് വരുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം അവസാനത്തോട് കൂടിയാകും ഗായകൻ ഇന്ത്യ സന്ദർശനം നടത്തുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ നടക്കാനിരിക്കുന്ന വമ്പൻ സംഗീത വിരുന്നിൻ്റെ ഭാഗമായാണ് താരം എത്തുന്നത്. അമേരിക്കൻ മോഡലും ടെലിവിഷൻ താരവുമായ കെയ്‌ലി ജെന്നറും ജംഗൂക്കിനൊപ്പമുണ്ടാകും. സന്ദർശനത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.