AISWARYA|
Last Modified തിങ്കള്‍, 27 നവംബര്‍ 2017 (09:23 IST)
ഭാര്യയുടെ ഓര്‍മ്മയ്ക്കായി ചിത്രം കയ്യില്‍ പച്ചകുത്തി ബിജിപാല്‍.
എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ചിത്രം ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായത്. അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു ബിജിപാലിന്റെ ഭാര്യ ശാന്തി.