BIJU|
Last Modified ശനി, 21 ഏപ്രില്‍ 2018 (15:32 IST)
മലയാളത്തിലെ പല വമ്പന്‍ ഹിറ്റുകളും പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യുകയും അവിടെ മഹാവിജയമായിത്തീരുകയുമൊക്കെ ചെയ്യുന്നത് പതിവ് കാര്യമാണ്. മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടാകാന്‍ തമിഴ് സിനിമാക്കാര് കാത്തിരിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ വിജയിച്ചാല്‍ റീമേക്ക് ഉറപ്പ്.
മമ്മൂട്ടി മിന്നിത്തിളങ്ങിയ സിദ്ദിക്ക് ചിത്രം ‘ഭാസ്കര്‍ ദി റാസ്കല്‍’ ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത് എത്തുകയാണ്. ഏപ്രില്‍ 27ന് ചിത്രം റിലീസ് നിശ്ചയിച്ചുകഴിഞ്ഞു. ‘ഭാസ്കര്‍ ഒരു റാസ്കല്‍’ എന്നാണ് ചിത്രത്തിന് പേര്. സിദ്ദിക്ക് തന്നെയാണ് സംവിധായകന്.
നയന്‍താരയായിരുന്നു മലയാളത്തില്‍ നായികയെങ്കില്‍ അമല പോള്‍ ആണ് തമിഴില്‍ നായികയാകുന്നത്. തെരിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബേബി നൈനികയും ഈ ചിത്രത്തിലുണ്ട്.
നാസര്‍, റോബോ ശങ്കര്‍, റിയാസ് ഖാന്, സിദ്ദിക്ക് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമരേഷ് ഗണേഷ് ആണ് ചിത്രത്തിന്റെ സംഗീതം.
വിജയ് ഉലഗനാഥാണ് ക്യാമറ ചലിപ്പിക്കുന്നത്. മമ്മൂട്ടി അനശ്വരമാക്കിയ ഭാസ്കറിനെ അതിലും ഉജ്ജ്വലമാക്കാന്‍ അരവിന്ദ് സ്വാമിക്ക് കഴിയുമോ? ഒരാഴ്ചകൂടി കാത്തിരിക്കാം.