സംവിധായകന്‍ മോഹന്‍ലാലിനും ബറോസിനും വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ക്രിസ്മസ് ദിനമായ നാളെയാണ് (ഡിസംബര്‍ 25) ബറോസ് തിയറ്ററുകളിലെത്തുന്നത്

Mammootty and Mohanlal
രേണുക വേണു| Last Updated: ചൊവ്വ, 24 ഡിസം‌ബര്‍ 2024 (13:03 IST)
Mammootty and Mohanlal

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനു വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രിയ സുഹൃത്തിനു മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നത്. ഇക്കാലമത്രയും സിനിമയില്‍ നിന്ന് ലാല്‍ നേടിയ അറിവും പരിചയവും ബറോസിനു ഉതകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകള്‍

ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് 'ബറോസ് '. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.

എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു,

പ്രാര്‍ത്ഥനകളോടെ സസ്‌നേഹം

സ്വന്തം മമ്മൂട്ടി



ക്രിസ്മസ് ദിനമായ നാളെയാണ് (ഡിസംബര്‍ 25) ബറോസ് തിയറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫാന്റസി ത്രില്ലറായ ചിത്രം 3D യിലാണ് കാണാന്‍ സാധിക്കുക. കുട്ടികള്‍ക്കു വേണ്ടിയൊരു സിനിമ എന്ന മോഹന്‍ലാലിന്റെ ആഗ്രഹമാണ് ബറോസിലൂടെ പൂര്‍ത്തിയാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :