160 കോടി മുടക്കിയിട്ട് ഇതുവരെ ആകെ കിട്ടിയത് വെറും 36 കോടി!

രുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

നിഹാരിക കെ.എസ്| Last Modified ശനി, 4 ജനുവരി 2025 (14:50 IST)
ഗംഭീര പ്രമോഷന്‍ നടത്തി തിയേറ്ററില്‍ എത്തിച്ച ‘ബേബി ജോണ്‍’ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ്. വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 160 കോടി ബജറ്റിൽ എടുത്ത സിനിമയ്ക്ക് ഇതുവരെ കിട്ടിയത് വെറും 50 കോടിയിൽ താഴെ മാത്രമാണ്.

മലയാളി താരം കീർത്തി സുരേഷിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ബേബി ജോൺ. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ കാമിയോയും സിനിമയെ രക്ഷിച്ചില്ല. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെക്കുറെ നെഗറ്റീവ് പ്രതികരണങ്ങളാണ് ബേബി ജോണിന് ലഭിച്ചത്. ചിത്രത്തിൻ്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 36.40 കോടി രൂപയാണ്.


ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ച് ചിത്രത്തിന് 100 കോടി പോയിട്ട് 50 കോടി പോലും കടക്കാനാകില്ല എന്നാണ് വിലയിരുത്തലുകൾ. അറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം തെറിയുടെ റീമക്ക് ആണ് ബേബി ജോൺ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :