aparna shaji|
Last Modified ചൊവ്വ, 9 മെയ് 2017 (09:52 IST)
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന
വില്ലൻ അണിയറയിൽ ഒരുങ്ങുകയാണ്. വില്ലൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ ചർച്ചകളെ വിമർശിച്ച് സംവിധായകൻ രംഗത്ത്. യാതൊരു വിവരവുമില്ലാതെ, അടിസ്ഥാനരഹിതമായ മുൻവിധികളോടെ ഒരു ചിത്രത്തെ സമീപിക്കുമ്പോൾ, ഒരു സംവിധായകന്‍റെ മാത്രമല്ല, കുറെ അധികമാളുകളുടെ അധ്വാനത്തേയും സർഗ്ഗാത്മകതയേയുമാണ് ഇവർ അവഹേളിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
'വില്ലൻ' എന്ന സിനിമയുടെ തിരക്കഥയെക്കുറിച്ച്, മെയ്ക്കിങ്ങിനെ കുറിച്ചൊക്കെ നടക്കുന്ന ചില വൻ ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. കള്ളപ്പേരുകളിൽ, ചില ഡിസ്ക്കഷൻ 'ഫോറ'ങ്ങളിലാണ് സംഗതി അരങ്ങേറുന്നത്. 'നാന'യിൽ അടിച്ചുവന്ന ശ്രീകാന്തിന്റെ ചില ചിത്രങ്ങൾ വെച്ച് മൊത്തം സിനിമയെ വിലയിരുത്തി 'തള്ളുന്നു.' ഒരുത്തൻ പറയുന്നു, തിരക്കഥ മുഴുവൻ വായിച്ചെന്ന്. പിന്നെ, 8കെ, വി എഫെക്റ്റ്സ് എല്ലാത്തിനേം കുറിച്ച് 'ആധികാരിക ചർച്ച.' ഒരുത്തൻ എഴുതുന്നു: ഈ സിനിമയിലെ വില്ലന്മാരൊക്കെ 'suited up' ആണെന്ന്. ഹോ.. എന്തൊരു ഇംഗ്ലീഷ്!!! യാതൊരു വിവരവുമില്ലാതെ, അടിസ്ഥാനരഹിതമായ മുൻവിധികളോടെ ഒരു ചിത്രത്തെ സമീപിക്കുമ്പോൾ, ഒരു സംവിധായകന്‍റെ മാത്രമല്ല, കുറെ അധികമാളുകളുടെ അധ്വാനത്തേയും സർഗ്ഗാത്മകതയേയുമാണ് ഇവർ അവഹേളിക്കുന്നത്.